Tuesday, 28 June 2016

ആ വലിയ ഫിത്വർ സക്കാത്ത്

അന്നൊക്കെ രാത്രി വാപ്പ ബീഡി തെറുത്ത്  വിറ്റു കൊണ്ടു വരുന്ന പത്തു രൂപയ്ക്ക് വാങ്ങുന്ന അരിക്കും പലചരക്ക് സാധനങ്ങൾക്കും രണ്ടു നേരത്തെ ആയുസ്സ് കഷ്ടിയായിരുന്നു  .നോമ്പു മാസമായാൽ ഞങ്ങൾ കുട്ടി കൾക്ക് ഭയങ്കര ഉഷാറാണ് ഒരു കിലോമീറ്റർ അപ്പുറത്തുള്ള പള്ളിയിൽ നോമ്പു തുറക്കാൻ നാലുമണിക്ക് മുമ്പേ പോയിരിക്കും  കാരണം അവിടെ മാത്രമേ രണ്ടപ്പവും ഇത്തിരി കപ്പ കറിയും കിട്ടു ....അന്ന്ഞായറാഴ്ച മാത്രമേ ഞങ്ങളുടെ നാട്ടിൽ  ഇറച്ചി വെട്ട് നടക്കാറുള്ളു  അതും റമദാനിൽ ..........അല്ലാത്തമാസങ്ങളിൽ കല്യാണ വീടുകളിലും  കൊടികുത്ത്  ,പള്ളി പെരുന്നാൾ ,നബിദിനം  മുതലായ വിശേഷാവസരങ്ങളിലും  മാത്രം. വീട്ടിൽ പഴയ പോലെ കപ്പയോ കഞ്ഞിയോ ഉണ്ടാവും  പലപ്പോഴും അതു മതിയാകാതെ വരുമ്പോൾ വാപ്പ കഞ്ഞി കുടിക്കാൻ ഇരിക്കുമ്പോൾ അടുത്തു പോയി ഇരിക്കും , ഉള്ളകറി  കഞ്ഞി പാത്രത്തിലേക്ക് ഇട്ട് കുടിക്കാൻ തുടങ്ങുമ്പോൾ ഞങ്ങൾ ചെല്ലും ഞാനും അനുജനും പിന്നെ ഞങ്ങളുടെ കുറിഞ്ഞി പൂച്ചയും  വാപ്പ പാത്രത്തിൽ കയ്യിട്ട് ഉള്ള വ റ്റ്  വാരി ഞങ്ങൾക്കും പൂച്ചക്കും തരും ബാക്കി വരുന്ന വെള്ളം മോന്തി സംതൃപ്തിയോടെ പോയ്‌ കിടക്കും അപ്പോൾ ഞങ്ങൾ ഞങ്ങളുടെ  ആവശ്യങ്ങൾ അവതരിപ്പിക്കലായ്  .....നാളെ വരുമ്പോൾ ഉണ്ടൻ പൊരി കൊണ്ടുവരണം, പൊട്ടിയ സ്ളേറ്റിനു പകരം പുതിയത് മേടിക്കണം ,പള്ളി കൂടത്തിൽ നനയാതെ പോകാൻ ഒരു കുട ..........അടുത്തു വിളിച് തഴുകി കൊണ്ട് .എല്ലാം ശെരിയാക്കാമെ ടാ ..........പക്ഷെ ഉണ്ടൻ  പൊരി ഒഴികെ ഒന്നും കിട്ടില്ല  പിന്നെ  പാലക്കാട് കട നടത്തുന്ന  മൂത്താപ്പവല്ലപ്പോഴും  വരുമ്പോൾ മേൽ പറഞ്ഞ ആവശ്യങ്ങൾ നടത്തി തരും  . പെരുന്നാളിലാണ് ആകെ ഒരു അറുമാതിക്കൽ തേങ്ങാ ചോറും ഇറച്ചിയും .....വാപ്പയുടെ കൂട്ടു കാർക്കും അയൽ വാസികൾക്കും ഉമ്മാ അതെത്തിക്കും .......ഇതിനുള്ള പണം കണ്ടെത്തുന്നത് ഉമ്മയാണ്. വാപ്പ ബീഡി തെറുക്കാൻ പോയ്‌ കഴിഞ്ഞാൽ ഉമ്മാ ആവിശ്യ കാർക്ക് തെങ്ങിൻറ്റെ  ഓല (പട്ട )മെടഞ്ഞു കൊടുത്തു കിട്ടുന്ന തുട്ടുകൾ ഒരു പട്ടര് നടത്തുന്ന ഓണ ഫണ്ടിൽ നിക്ഷേപിക്കും പെരുന്നാൾ ആകുമ്പോൾ അത് വാങ്ങി  അത്യാവശ്യം കുറഞ്ഞ വിലയുടെ തുണിയൊക്കെ വാങ്ങി ബാക്കിയുള്ളത് റമദാൻ ഇരുപത്തി ഒൻപതിന് വാപ്പയുടെ കയ്യിൽ ഏൽപ്പിക്കും പെരുന്നാൾ ദിവസത്തേക്കുള്ള പലചരക്കു സാധനങ്ങളും ഇറച്ചിയും വാങ്ങാൻ ....ഒരു പെരുന്നാളിന് ഉമ്മ കൊടുത്ത എഴുപത്തഞ്ചു രൂപയും കൊണ്ട് പോയ വാപ്പ രാത്രി അല്പം അരിയും കപ്പയും വാങ്ങി തിരിച്ചു വന്നിരിക്കുന്നു    '' അല്ല ഇറച്ചിയും സാധനങ്ങളും  എവിടേ '' അത് നമ്മേ ക്കാൾ അത്യാവശ്യം ഉള്ള ഒരാൾക്ക് കൊടു ക്കേണ്ടി വന്നു .......ഉമ്മയ്ക്ക് ദേഷ്യവും സങ്കടവും വന്നു......... വായിൽ  വന്നത്  മുഴുവനും പറഞ്ഞു അപ്പുറത്ത് നിന്നൊക്കെ  ഇറച്ചി വേവുന്ന മണം  വരുന്നു ......പിറ്റേന്ന് അടുത്ത് താമസിക്കുന്ന അമ്മായി (വാപ്പയുടെ പെങ്ങൾ )വീട്ടിൽ വന്നപ്പോൾ ഞങ്ങൾ കപ്പ പുഴുങ്ങിയത്  കാന്താരി മുളകും കൂട്ടി അടിക്കുന്നതാണ് കണ്ടത്  ......
അമ്മായി ഞങ്ങളെ എഴുന്നേല്പിച് വാപ്പയെ ശകാരിച്ച്  അവരുടെ വീട്ടിൽ കൊണ്ടു പോയി പുട്ടും ഇറച്ചി കറിയും തന്നു ............വാപ്പയുടെ  മരണത്തിന് ഇരുപത്തി അഞ്ചു വർഷങ്ങൾക്ക്‌ ശേഷം   എന്റ്റെ വീട് പണിക്കു വേണ്ടി  മെറ്റേരിയൽ എടുക്കാൻ ഒരു സഹദേവൻ ചേട്ടന്റെ  സ്ഥാപനവുമായി ബന്ധ പെട്ടപ്പോൾ  സന്ദർഭവശാൽ വീട്ടു പേര് പറയേണ്ടി വന്നു .അയാൾ ചോദിച്ചു അന്തു പുള്ള യുടെ  ആരായിട്ടു  വരും .ഞാൻ പറഞ്ഞു  മകൻ  അയാൾ എന്നെ കെട്ടി പിടിച്ചു എന്നിട്ടു പറഞ്ഞു തൻറെ വാപ്പയില്ലായിരുന്നെങ്കിൽ  എന്റെ രണ്ടാമത്തെ മകൻ ഇപ്പോൾ ജീവിച്ചിരിക്കില്ലായിരുന്നു ............അന്ന് കടുത്ത പനി യും ജൊരവും  വന്ന്  എൻറെ മകൻ കിടക്കുമ്പോൾ ആശുപത്രിയിൽകൊണ്ടു  പോകാൻ  കാശുള്ള പലരോടും ഞാൻ ചോദിച്ചു ...........ആരും തന്നില്ല ........തൻറെ വാപ്പ യുടെ കയ്യിൽ പൈസ ഉണ്ടാകില്ലെന്ന് അറിയാവുന്നതു കൊണ്ടു ചോദിച്ചില്ല  പക്ഷെ എന്റെ വെപ്രാളവും ദൈന്യതയും കണ്ട് കയ്യിലുണ്ടായിരുന്ന എഴുപത്തി അഞ്ചു രൂപ എന്റെ പോക്കറ്റിൽ ഇട്ടു തന്നു  എനിക്കറിയാമായിരുന്നു  അത് പെരുന്നാൾ ആഘോഷത്തിനുള്ള കാശായിരിക്കുമെന്ന് ..............എൻറെ കണ്ണുനിറഞ്ഞു .................വീട്ടിൽ വന്ന് ഉമ്മയോടും പറഞ്ഞു .........അന്ന് രാത്രി വൈകു വോളംകലങ്ങിയ കണ്ണുമായി ഉമ്മ  വാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു .

Tuesday, 23 July 2013

മുട്ടല്

കക്കൂസിലൊക്കെ തിക്കായ്  തിരക്കായ്
ഇഫ്താര് കഴിഞ്ഞപ്പോള് മുട്ടല് കലശലായ്
ഏറെ നേരമായ് അടഞ്ഞ ഒരണ്ണത്തില്
പരവശനായ് ഞാനും മുട്ടിനോക്കി
കുണ്ടിതപെട്ടു നില്ക്കവേ... ഉള്ളില്നിന്ന്,
അശരീരി പെട്ടുപോയളിയാ... വെള്ളമില്ല
ഒട്ടും ..ടാപുകളില്.........

Sunday, 9 December 2012

സ്നേഹപൂര്‍വ്വം സ്വന്തം വക്കു ........................


Wednesday, 2 June 2010

സ്റ്റാര്‍ വലത്തോട്ട് പായുമ്പോള്‍ ......?

ബംഗാളില്‍ ഇടത് തുന്നം പാടിയെന്ന്. എന്ത് ചെയ്യാം പാര്‍ട്ടി പയ്യെ പയ്യെ വലത്തോട്ട് പോരുന്നത് പോഴന്‍ മാരായ അണികള്‍ക്ക് മനസിലായില്ല .പണ്ട് നമ്മള്‍ പഠിപ്പിച്ച സമരവുംകയ്യില്‍ വെച്ച് അവറ്റകള്‍ ഇപ്പോഴും നടക്കുകയാണത്രേ .സമരം ചെയ്യല്‍ പാര്‍ട്ടിക്കിപ്പോള്‍ ചതുര്‍ത്തിയാണെന്ന് അറിയില്ലപോലും ,അടിച്ചു ഒടിക്കണ്ടേ ഈ വികസന വിരോധികളുടെ കാലുകള്‍ .......അല്ലെ തന്നെ ഇലക്ഷന്‍ വരുമ്പോള്‍ അല്ലാതെ പാര്‍ട്ടിക്ക് ഇവറ്റ കളെ കൊണ്ട് എന്താ ഒരു ഗുണം ,പത്ത്കാശുണ്ടാക്കണം എങ്കില്‍ പഴയ വര്‍ഗ വിരോധികള്‍ തന്നെ കനിയണം ,അയ്യോ ഇപ്പോള്‍ അവര്‍ ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന പുണ്ണിയാളന്‍ മാരാത്രേ ........നെല്പാടങ്ങള്‍ നികത്തിയാലുംപാര്‍ട്ടിക്ക് നോ പ്രോബ്ലം ,ഏസി യുടെ തണുപ്പില്‍ഇരുന്ന് തൊഴിലാളി നേതാക്കള്‍ സമരം നയിക്കും .പുറത്തു നിന്നുള്ള ഇടപെടലുകള്‍ ഒരിക്കലും കെട്ടുറപ്പുള്ള ഒരു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ പര്യാപ്ത മാകാറില്ല .ഇത് നന്നായി അറിയാവുന്നവരാണ് കോര്‍പറേറ്റുകള്‍ ,പക്ഷെ അമര്‍ ദാണെന്ന് കരുതി വിഷംസ്വയം ഉള്ളിലേക്ക് വലിച്ചെടു ത്താലോ .......? പാര്‍ട്ടിയും ഉണ്ടാകും പണവും ഉണ്ടാകും വിനോദ പാര്‍ക്കുകളും ഉണ്ടാവും പക്ഷെ ജീവന്‍ ഉണ്ടാകില്ല .......ഓക്സിജന്‍ കൊടുക്കേണ്ടവര്‍അപ്പോഴേക്കും പടിക്ക് പുറത്തായിരിക്കും ...........ജാഗ്രതെയ്

Monday, 23 November 2009

ബലി പെരുന്നാള്‍ ആശംസകള്‍

വിജനമായ മക്കാ മരുഭൂമിയില്‍ സ്രഷ്ട്ടാവിന്‍റെപ്രീതി മാത്രം ആഗ്രഹിച്ച ഒരു കുടുംബം അനുഭവിച്ച പരീക്ഷണ ത്തിന്റെയും,ത്യാഗത്തിന്‍റെയും ചരിത്രം നമ്മെ ഓര്‍മിപ്പിച്ചു കൊണ്ട് വീണ്ടും ഒരു വലിയ പെരുന്നാള്‍കൂടി നമ്മേതേടി എത്തുന്നു ........പെരുന്നാളിന്റെ പകിട്ടില്‍ അറ്മാതിക്കുമ്പോള്‍ നാം അന്യഷിക്കേണ്ടിയിരിക്കുന്നു നമ്മുടെ അയല്‍വാസി പട്ടിണിയിലാണോ എന്ന് ,അവന്റെ വിശപ്പ്‌ മാറ്റാതെ ഈദാഘോഷിച്ചാല്‍തീര്‍ച്ചയായുംനാം കുറ്റക്കാരാണ്‌, ആത്മാഭിമാനമുള്ളവര്‍ ജീവന്‍ പോയാലും മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടില്ല എന്ന് നാം ഓര്‍ക്കണം ,ഹജ്ജിന് വേണ്ടി മാറ്റി വെച്ച തുക അയല്‍വാസിയുടെ പട്ടിണി മാറ്റാന്‍ ഉപയോഗിച്ച മനുഷ്യന് ഹജ്ജ് ചെയ്യാന്‍ കഴിഞ്ഞില്ലന്കിലും ദൈവത്തിന്റെ ലിസ്റ്റില്‍ അദ്ദേഹം ഹജ്ജ് ചെയ്തതായാണ് കാണിച്ചത് എന്ന് ചരിത്രംനമ്മെ പഠിപ്പിക്കുമ്പോള്‍ ..........നാം ജാഗരൂഗരാകണം.... , ഭകഷ്യപ്രതിസന്ധി നേരിടുന്ന ഈ അവസരത്തില്‍ പ്രത്യേകിച്ചും............................................................................ എല്ലാ വര്‍ക്കും എന്‍റെ ഈദുമുബാറക്ക്‌

Sunday, 15 November 2009

കുന്നായിമകൂട്ടം

ഈ പോസ്റ്റ് നമ്മുടെ ഒക്കെ നാട്ടിന്‍ പുറങ്ങളിലെ നാട്ടു വര്‍ത്തമാനങ്ങളെ കുറിച്ചാണ് .എന്നും നല്ലതും ചീത്തയുമായ പല വാര്‍ത്തകളും നമ്മെ തേടി വന്നും പോയും കൊണ്ടിരിക്കുമല്ലോ ,നഗരത്തില്‍ ആണെങ്കില്‍ അവനവന് ലാഭം കിട്ടുന്നത്‌മാത്രം നോക്കി എടുത്ത് ബാക്കിവരുന്നത്എത്രയും പെട്ടന്ന് ഒഴിവാക്കും ,നാട്ടിന്‍ പുറത്തുള്ള ഞങ്ങളോ ... ആവിശ്യ മുള്ളതിലുംഇല്ലാത്തതിലും തലയിട്ട് നക്കി ചളകൊളാന്നാക്കും .ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങളുടെ നാട്ടില്‍ നടക്കുന്ന പല സംഭവങ്ങളും എനിക്ക് കിട്ടുമ്പോഴേക്കും വളിച്ചുനാറിയിരിക്കും,കാരണം ഈ വാര്‍ത്ത കളില്‍ പലതും സൊലെ[സ്വന്തം ലേഖകന്‍ ]കള്‍ഏറ്റെടുക്കാന്‍ മടിക്കുന്ന നാറിയ വാര്‍ത്ത കാളായിരിക്കും,ഫോര്‍ എക്സാമ്പ്ള്‍ ;''താഴത്തെ വീട്ടിലെ പാറുപെറ്റ്അത്രേ ''.......''പെണ്ണായാല്‍ പെറൂല്ലേ'' ......അവിടെ യാണ് കഥ യിരിക്കുന്നത് ,''എത്ര നല്ല കുട്ടി യായിരുന്നു അവള്‍ അവക്കിതെന്തു പറ്റി'' [രഹസ്യമായി ]''ആരാകക്ഷി....? '' ''നമ്മുടെ മുല്ല പറമ്പിലെ സാറിന്റെ രണ്ടാമത്തെ മോനാ'' ........''ഓ ...ആ പാവം പയ്യനോ അവന് വേറെപെണ്ണും രണ്ടു കുട്ടികളുംഉള്ളതല്ലേ ...'' '' പെണ്ണൊരുംബെട്ടാല്‍ എന്താ നടക്കാത്തെ...'' ''.അങ്ങനെ പെണ്ണിനെ തന്നെ പറയല്ലേ ...അവന്‍ ബലാല്‍സംഗം ചെയ്തതാണ്എങ്കിലോ'' ...''ഏയ് ...ആകൊച്ച്അത്രക്കാരനല്ല ...എന്നാലും അവളെ സമ്മതിക്കണം മിണ്ടാ പൂച്ച കലമുടച്ചല്ലോഭഗവാനെ ..!'' ''ഇനി ആ സാറെങ്ങനെ മനുഷ്യംമാരുടെ മുഖത്ത് നോക്കും ....? '' .പിറ്റേ ദിവസമായിരിക്കും കഥ പൂര്‍ണമാകുന്നത് .''അതേയ് ...ഇന്നലെ പറഞ്ഞത് ലേശം മാറി പ്പോയി ..രണ്ടാമത്തവനല്ല മൂനാമത്തവനാകക്ഷി ,അവന്‍ അവളെ കെട്ടിയത്രേ...........''ശൂം തീര്‍ന്നു.....ഒരുത്തന്‍ പെണ്ണും പുള്ളയുടെസ്വര്‍ണമോക്കെവിറ്റ്സ്വയം തൊഴില്‍ ചെയ്യാം എന്ന് കരുതി ഒരു സുന്ദരി കോതയുടെ വീടിനോട് ചേര്‍ന്നുള്ള കടമുറി വാടകയ്ക്ക് എടുത്ത് പലചരക്ക് കച്ചവടം തുടങ്ങി ,കടവരാന്തയില്‍ നെരകളിച്ചും വെടിപറഞ്ഞുംതക്കം കിട്ടുമ്പോള്‍ സുന്ദരിയുടെ കൃപാ കടാക്ഷ ത്തിനു വേണ്ടി കള്ളകണ്ണെറിയുകയും ചെയ്തു പോന്നിരുന്ന ഒരുകൂട്ടം സാന്‍ മാര്‍ഗികളുടെ താവളം ഇവിടെയായിരുന്നു , കടവന്നതോടുകൂടി ഇവരുടെ കലാവിരുന്ന് സ്വാഭാവികമായും നടക്കാതെ യായി ,കട എടുത്ത മഹാന്‍ അന്നുമുതല്‍ ഇവരുടെ സൂഷ്മ നിരീഷണത്തിലും ആയി ,ഇവനും ലേശം ഇളക്കമില്ലാതില്ല കേട്ടോ, സുന്ദരി കോത അതിലും ബെസ്റ്റ്, ഇവനെ ഒട്ടിച്ച് എന്തെങ്കിലും തരപ്പെടുത്താന്‍ വന്നാല്‍ സാമാന്യം വലിപ്പമുള്ള ഇളനീര്‍ കുടം മേശ പുറത്തേക്ക് വെച്ചിട്ട് കുനിഞ്ഞൊരു നില്‍പ്പൊണ്ട്‌ ഈശ്വരാ ...അവനും ഒരു മേന്‍തന്നെ അല്ലെടെയ്‌ ....പെട്ട് പോയി .....കടയിലെ സാധനങ്ങള്‍ഫ്രീ ആയി പെണ്ണിന്റെ അടുക്കളയില്‍ വേവാന്‍ തുടങ്ങി ,ഇവന്റെ വീട്ടില്‍ വലിച്ചിലും തുടങ്ങി ....പൊട്ടലായി ചീറ്റലായി ...സദാചാര കമ്മിറ്റി എരിവും പുളിയും തേച്ച് വരഞ്ഞ് നാട്ടില്‍ വറുക്കാന്‍ തുടങ്ങി ,ചെക്കന്റെ കെട്ടിയോള്‍ കയര്‍ എടുത്തു ......കച്ചവടം ക്ലോസ്ഡ്‌ . .വേറൊരു ഭര്‍ത്താവ് രണ്ടു കുട്ടികളുടെ വാപ്പാ .....സ്വന്തം ഭാര്യ പുള്ളിക്കാരത്തിയുടെഗര്‍ഭ പാത്രം ഇനി കൊടുക്കില്ല എന്ന് തീരു മാനിച്ചതില്‍ പ്രതിഷേധിച്ച്ഒരു ഗള്‍ഫ് കാരന്‍റെഭാര്യ യുടെ ഗര്‍ഭ പാത്രം ഇവന്‍ വാടകക്കെടുത്തത്രെ , ഇവന്‍റെ വക ഫ്രീ ആയി ഒരു കുട്ടിയെ കൊടുത്തപ്പോള്‍ ഗള്‍ഫന്‍ ഭാര്യയെ ഉപേക്ഷിച്ചുപോലും ....ദുഷ്ട്ടന്‍ , എല്ലാം ഒരു മിസ്ഡ്‌ കോള്‍പറ്റിച്ച പണിയാണത്രെ,ചുരുക്കത്തില്‍ ഇവന്‍ ചെകുത്താനും കടലിനും ഇടയില്‍ പെട്ട പോലായി .......ഇങ്ങനെ പോകുന്നു കഥകള്‍ ഇത്തരം ഹോട്ട് ന്യൂസുകള്‍ അറിയാന്‍ വൈകുന്നതിലെ എന്‍റെപ്രതിഷേധവുംസങ്കടവും അറിയിച്ചപ്പോള്‍ കൂട്ടത്തിലെ മൂത്ത മഹാന്‍ പറയുകയാ .......''എടാ പന്നി..... വല്ലപ്പോഴും നിനക്ക്പള്ളിയില്‍ വന്നാല്‍ എന്താന്ന് ............................'' ഞാന്‍ അന്ന് തൊട്ടു മുടങ്ങാതെ പള്ളിയില്‍ പോകാന്‍ തുടങ്ങി ......ഈശ്വരാ ......അങ്ങനെ ഞാനും നന്നായി ....................!!!!!!!