Monday 13 July 2009

ഒരു റിയാലിറ്റി ഷോ


ജോണ്‍മത്തായി അതാണ്‌ അയ്യാളുടെ പേര്‌ , ഒരു ഐടി കമ്പനിയിലെമുന്‍ ജീവനക്കാരന്‍, ഇപ്പോള്‍ തേരാപാരാ, വയസ്സ് നാല്പത്തിനാല് , ആസ്തി;.. മുവായിരം സ്കൊയര്‍ ഫീറ്റുള്ള ഒരു ചെറിയ വീടുവെക്കാന്‍ ബാങ്കില്‍ നിന്നും അമ്പതു ലക്ഷം വായിപ്പ എടുത്തു ദൈവാനുഗ്രത്താല്‍ മൂന്ന് ഗഡുക്കള്‍ അടച്ചു പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല,കാര്‍ എടുക്കുന്നതിനായി മറ്റൊരു ബാങ്കില്‍ നിന്നും അഞ്ചുലക്ഷംഎടുത്തുപിന്നെ ആവഴിക്ക് പോയിട്ടില്ല ഇപ്പോള്‍എഴുമാസമായി, മകനെഎഞ്ചിനിയറിങ്ങിനു വിടുന്നതിനു വേണ്ടി നാലുലക്ഷം വേറെ മകന്‍ ഇപ്പോള്‍ മൂനാം വര്‍ഷം, അങ്ങനെ ഏതാണ്ട് മുക്കാല്‍ കോടിയോളം കടം. ഇപ്പോള്‍ മൂപ്പര് മറൈന്‍ ഡ്രൈവിലെ തൂക്കു പാലത്തിനടുത്തുള്ള കല്‍കെട്ടില്‍ എന്തോ ചിന്തയില്‍ മുഴുകി ഇരിക്കുന്നു .[നമുക്കു മൂപ്പരുടെ മനസ്സിലൂടെ ഒന്നു കടക്കാം] .''വളരെ ചെറുപ്പത്തിലെ സര്‍ക്കാര്‍ ജോലികിട്ടിയ ഭാഗ്യ വാനായിരുന്നു താന്‍ പിന്നീട് മനസ്സിന് ഇഷ്ടപെട്ട പെണ്ണ് മൊത്തുള്ള കുടുംബജീവിതം ,ആറ്റുനോറ്റുണ്ടായആണ്‍ തരി .ചിലവുകള്‍ തനിക്ക് കിട്ടുന്ന ആയിരങ്ങളെ കൊണ്ടു പിടിച്ചുകെട്ടാന്‍പറ്റാതെആയി.
അങ്ങനെയാണ്
എല്ലാവരെയുംപോലെതാനുംഐടിയിലൂടെഅമേരിക്കയുടെ
ചിറകിന്നടിയില്‍
സുരക്ഷിതത്വംതേടിയത്.
പിന്നെ
പണംകൊണ്ടുള്ളഅറ്മാതിക്കലായിരുന്നു.
വീട്ടു
കാരുടെയുംകുടുംബക്കാരുടെയുംകണ്ണിലുണ്ണിയുംസര്‍വോപരിസഹായിയുമായി .സൊസൈറ്റിയില്‍ പേരും പെരുമയും.......... .എത്രപെട്ടന്നാണ്‌ എല്ലാം കൈവിട്ടു പോയത്,സാമ്പത്തിക മാന്ത്യം എല്ലാം തുലച്ചു .രാജി വെച്ചതിനാല്‍ തന്റെ പഴയ സര്‍ക്കാര്‍ ജോലിയും പോയി .കടവും കേറി ,തന്നെ കൊണ്ടു സാമ്പത്തിക ലാഭം ഉണ്ടാക്കിയവരും,പാര്‍ട്ടി കളില്‍ തന്നെ മുന്നില്‍ നിറുത്തി പുകഴ്ത്തി പാടാറുള്ള വരും ഇപ്പോള്‍ തന്നില്‍ നിന്നും പൂര്‍ണമായും അകന്നുകഴിഞ്ഞു ,അബദ്ധത്തില്‍ മുന്നില്‍ ചെന്നു പെട്ടാലോ അപ ശകുനം കണ്ടപോലെ ഒഴിഞ്ഞു മാറും ,എന്തിന് പറയുന്നു ഭാര്യക്കും മകനുംപോലും താനോരുഭാരമായി . ആര്‍ക്കുംവേണ്ടാതെ ഒരുനിമിഷം പോലും ജീവിക്കാന്‍ തനിക്ക് കഴിയില്ല
.വീട്ടില്‍ ഒരുവാഴ വിത്ത് പോലും ഇല്ലാത്ത തനിക്കെന്തിനാണ് കൃഷികാര്‍ ഉപയോഗിക്കുന്ന കീടനാശിനി എന്ന് കടക്കാരന്‍ കുട്ടപ്പന്‍ ചോതിക്കാഞ്ഞത് നന്നായി ''. [ അതാ....ഏഷ്യാ വിഷനിലെ ഉലഹന്നന്‍ വരുന്നുണ്ട് ഇനി മൂപ്പര്നോക്കികോളുംനമുക്കു മാറിനിന്നു കാണാം] ഉലഹന്നന്‍ ;''എന്താ ജോണ്‍അങ്കിളേ ഒരു സ്പെല്ലിംഗ് മിസ്‌ ടെയ്ക്ക് ......? '' ''ഓ ...ജീവിച്ചു മതിയായടാ ..കൊച്ചനെ ...'' ''ഓഹൊ ..അപ്പോള്‍ അതാണ്‌ കാര്യം, അല്ല .....ചേട്ടന്‍ ഒറ്റയ്ക്കാണോ ....അതോ ..കുടുംബത്തെയും കൂട്ടുന്നുണ്ടോ ....?'' ''ഒറ്റക്കാ .....അവര്‍ അമ്മയും മകനും ചാവാന്‍ തയ്യാറാവില്ല അതിന് അവര്‍ക്ക് അവരുടേതായ ന്യായങ്ങളുമുണ്ട് കേട്ടോ മോന്‍ ഒരുലക്ഷത്തിന്റെ ഒരു കൊട്ടേഷന്‍ യെടുത്തുട്ടുണ്ട് അത്രേ .... അവന്റെ ക്ലാസിലെ സിന്ധു ജോര്‍ജിനെ വളച്ച് അവളെ ഹോട്ടെല്‍ മുറിയില്‍ കൊണ്ടുപോയി പടം പിടിച്ച് ഒരു പാര്‍ട്ടിക്ക് കൊടുക്കാന്ന്'' ''അപ്പോള്‍ ചേച്ചിയോ ....? ''ഓ അവളെ ഇപ്പോള്‍ കാണാന്‍ പോലും കിട്ടാറില്ല ....ഒരു മസാജ് സെന്റെറില്‍ ഹെല്‍പര്‍ ആയിട്ട് പോകുന്നു .....എനിക്കാണ് എങ്കില്‍ പ്രതേകിച്ചു പണിയും ഇല്ല,എന്നെ ഇനി ആര്‍ക്കും വേണോ ന്നും ഇല്ല .....അതുകൊണ്ട് ഒറ്റയ്ക്ക് അങ്ങ് പോയേക്കാം എന്ന് കരുതി ........''
''അപ്പോള്‍ കടം വീട്ടണ്ടേ ...........ഓ ചേട്ടന്‍ ഇന്‍ഷൂര്‍ ചെയ്തുകാണുംഅല്ലെ ........? ''ഇല്ല......, അവര്‍ക്ക് വേണ്ടിയല്ലേ ഞാന്‍ കടക്കാരനായത് .....ഇനി അവരായി അവരുടെ പാടായി .............'' ''അങ്ങനെ പറയരുത്, ചേട്ടന്‍ പരിപാലിച്ചു പോന്ന ചേട്ടന്റെ കുടുംബത്തെ മറ്റുള്ളവര്‍ ചവിട്ടി അരച്ചാല്‍ .....ചേട്ടന്റെ ആത്മാവിന് മോക്ഷം കിട്ടുമോ .......?ഇല്ലല്ലോ .....അതുകൊണ്ട് ഇതിനൊരു പരിഹാരവുമായി ഞാന്‍ നാളെ വീട്ടിലേക്ക് വരാം ..........ഓക്കേ ........'' പിറ്റേദിവസം ഉലഹന്നന്‍ജോണിന്റെ വീട്ടില്‍ മകന്‍ മാര്‍ട്ടിന്‍നോട്‌''അപ്പച്ചന്‍ആത്മഹത്യചെയ്യാന്‍പോവുകയാണെന്ന്........!'' മാര്‍ട്ടിന്‍;''ഈശോയെഅപ്പച്ചന്‍ ഇതെന്തു ഭാവിചോണ്ടാ......
കടം മുഴുവനും എന്റേം അമ്മച്ചിയുടെയും തലയില്‍ വെച്ച് മുങ്ങാനോ.....സമ്മതിക്കില്ല ഞാന്‍'' ''പെടക്കല്ലേ മാര്ട്ടീനെ ...........അപ്പച്ചന്റെ ആ ...മനസ്സു കളയരുത് ....'' ''മനസ്സിലായില്ല '' ''മനസ്സിലാക്കിത്തരാം ഞങ്ങളുടെ ടീവിയില്‍ പുതിയൊരു റിയാലിറ്റി ഷോനടക്കുന്നുണ്ട് ആരും കാണിക്കാത്ത ഒന്ന്......അതില്‍ ഇതും പെടും സ്വയം മരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഈ ഷോ വില്‍ പങ്കെടുക്കാം '' '' അതുകൊണ്ട് ഞങ്ങള്‍ക്കെന്താണ് മെച്ചം അപ്പച്ചന്റെ കടം നിങ്ങള്‍ തീര്‍ക്കുമോ ....?''ഉലഹന്നന്‍ ;അതെന്തൊരു ചോദ്യമാടാ ........തീര്‍ക്കും എന്ന് മാത്രമല്ല അപ്പന്റെ കിട്നി, ഹാര്‍ട്ട്,തലച്ചോര്‍ ,കയ്യ് ,കാല് ,മുതലായ എല്ലാ അവയവങ്ങളും ആവിശ്യ കാര്‍ക്ക് നല്ലവിലയ്ക്ക് വില്‍ക്കാം ....വാങ്ങാനുള്ള ആശുപത്രികളുംറെഡി യായിട്ടുണ്ട് ....'' മാര്‍ട്ടിന്‍ ;''അമ്മച്ചിയേ യ്................ഇങ്ങോട്ട് വന്നേ............'' സൂസി ;''എന്നാടാ .............അലറുന്നെ ........'' '' ഇങ്ങോട്ടൊന്നു വന്നേ ....പിന്നെ ദേ......ഉലഹന്നന്‍ ചേട്ടന്‍ ഒരു കോളുംകൊണ്ടാ വന്നേക്കണേ ........'' മാര്‍ടിന്‍ സൂസിടെചെവിട്ടില്‍ കാര്യങ്ങള്‍ പറയുന്നു സൂസി ഉലഹന്നനെ പൊക്കിയെടുത്തു വട്ടം കറക്കി . ഉലഹന്നന്‍ ; ''വിട് ...വിട് ..ആളുകള്‍ കാണും ആ ...ഇനി നിങ്ങളുടെ മിടുക്ക് പോലെയായിരിക്കും കാര്യങ്ങള്‍ .....അപ്പോള്‍ ഞാന്‍ പോട്ടെ ........'' അമ്മയും മകനും കൂടി അപ്പനെ മുട്ടി ഉരുമിസോപ്പിട്ട്തേമ്പി ഒരുവിധം സമ്മതിപ്പിച്ചു ....കഞ്ഞി പോലും നേരെ ചൊവ്വേ കൊടുക്കാതിരിന്ന സഹധര്‍മിണി സൂപ്പും ,ചാപ്സും ,നല്കി താരാട്ട് പാടി ഉറക്കാന്‍ തുടങ്ങി . അങ്ങനെ റിയാലിറ്റിഷോ യുടെ ലൈവ് പ്രോഗ്രാം തുടങ്ങി . [ ഇനി ടീവി സ്ക്രീനിലൂടെ നമുക്കു നോക്കാം ] ....വേദിയില്‍ നടുക്ക് ഉയര്‍ന്നപീടത്തില്‍ പുഷ്പങ്ങള്‍ കൊണ്ട്അലങ്കരിച്ച കൊലമരവും അതിലെ മനോഹരമായ കയറും ,വലത്തേ അരികില്‍ മന്ത്രി ഉള്‍പെട്ട വിശിഷ്ട്ടവ്യക്തികള്‍ ,ഇടതു ഭാഗത്തായി ജോണിനെ ഒരുകൂട്ടം ഭിഷഗ്വരന്‍ മാര്‍ ഇരുത്തിയും കിടത്തിയും നിറുത്തിയുംപരിശോധിക്കുന്നു .ദാ........ഇപ്പോള്‍ കൊലക്കയറിന്റെ ക്ലോസപ്‌ ഷോട്ടാണ് ടീവിയില്‍, അതുകണ്ട് ലോകത്തിന്റെ പലഭാഗങ്ങളിലും ഉള്ള മലയാളികള്‍ സെറ്റ് ഒരിക്കിയ കലാകാരനെ പ്രശംസിക്കുന്നു .ഇപ്പോള്‍ സൂസി യുടെയും മകന്റെയും അപ്പച്ചനെ കുറിച്ചുള്ള പൊക്കി പറച്ചില്‍ നടന്നുകൊണ്ടിരിക്കുന്നു, അതുകണ്ട് മലയാളി കൊച്ചന്മാര്‍ സ്വന്തം തന്ത മാരെ പ്രാകുന്നു ,ഭാര്യ മാര്‍ കൊഞ്ഞനം കുത്തുന്നു . ഉലഹന്നന്‍ വേദിയില്‍ ; ''പ്രിയ പെട്ട മലയാളികളെ ...........ഇതാ ഈ ജോണ്‍അങ്കിളിന്റെ കുടുംബം ഇന്നുമുതല്‍ കോടീശ്വരന്‍ മാരാവുകയാണ് കാരണം അവയവ വ്യപാരത്തിലൂടെ രാജ്യത്തിന് കോടികളുടെ വിദേശ നാണ്യംനേടിത്തന്ന ഡെത്ത് ഓര്‍ ലൈഫ്‌ മെഡിക്കല്‍ മിഷനാണ് ഇദ്ദേഹത്തിന്റെ ബോഡി ഏറ്റെടുത്തിരിക്കുന്നത്, ആസ്ഥാപനതിന്റെ എംടി ഈ വേദിയില്‍ ഉണ്ട് രണ്ടു വാക്കു പറയുവാനായി അദ്ധേഹത്തെ ഞാന്‍ ക്ഷണിക്കുന്നു '' എം .ഡി : ''മാന്യന്‍ മാരെ മഹതികളെ ......ഇദ്ധേഹം മഹാനാണ് ....സ്വന്തം കുടുംബത്തിനു വേണ്ടി അദ്ദേഹം മരിക്കുന്നു ,മരിക്കുന്നു എന്ന് പറയുന്നതും പൂര്‍ണമായും ശരിയല്ല കാരണം ഇദ്ദേഹത്തിന്റെ ഓരോ അവയവങ്ങളെയും സമൂഹത്തില്‍ ഉന്നതരും മഹാന്മാരുമായ വ്യക്തികളില്‍ വച്ച്പിടിപ്പിക്കും , അത് വഴി ഇദ്ധേഹം അവരിലൂടെ ഉന്നതനായി ജീവിക്കും '' തുടര്‍ന്ന് വേദിയിലെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പൊടി പാറുന്നു ,ചിലര്‍ജോണിനെ പൊക്കിപൊക്കിദൈവത്തിന്റെ അയല്‍കാരനാക്കി വാഴ്ത്തി ''അത്യുന്നതങ്ങളില്‍ ജോണ്‍അങ്കിളിന്സ്തുതി ....''ഏറ്റവും അവസാനം ജോണിന്റെ ഊഴമെത്തി ''ഇല്ലാ ..... എനിക്ക് വയ്യാ .....എന്റെ കടം ....എന്റെ കടം ......ഈശോ യേ ...............എന്നെ രക്ഷിച്ചുകൂടെ ..........സ്നേഹിതരെ ....എന്റെ കടം വീട്ടി ..എന്റെ ജീവിതം തിരിച്ചു തന്നുകൂടേ...... എനിക്ക് ജീവിക്കണം .. എനിക്ക് ജീവിക്കണം ....''ഉലഹന്നന്‍ മൈക്ക്‌ തട്ടിപ്പറിക്കുന്നു ,എല്ലാവരും ജോണിനെതിരെ തിരിയുന്നു ,സൂസിയുടെ ശാപം ചാനല്‍ ഹൈലൈറ്റ് ചെയുന്നു ''എന്റെ കര്‍ത്താവേ .....ഈ കാലമാടന്‍ ഞങ്ങളെ ജീവിക്കാന്‍ അനുവതിക്കില്ലേ ....''പ്രേക്ഷകര്‍ സൂസിക്കും മകനും അനുകൂലമായി ജോണിനെ പ്രാകികൊണ്ട് എസ്സം .എസ്സ് വിടുന്നു ജോണിനെ അനുക്കൂലിക്കാന്‍ആരുമില്ലാതെയായി . ലക്ഷകണക്കിന് എസ്സം എസ്സ് വഴി ചാനലും ,മൊബൈല്‍ കമ്പനികളും തടിച്ചു .എന്നിട്ടും ജോണിന്റെ കടം ബാക്കിയായി , പറഞ്ഞ വാക്കുപാലിക്കാതെചാനലിനെയും ,പ്രേക്ഷകരെയും പറ്റിച്ച ജോണിനെതിരെ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തു .വിസ്താരങ്ങള്‍ക്കൊടുവില്‍ ജോണിനെ മരണം വരെ തൂക്കാന്‍ കോടതി വിധിച്ചു .വിധിയെ സാംസ്കാരിക കേരളം ആഹ്ലാതത്തോടെ എതിരേറ്റു ..........................പത്രങ്ങള്‍ കോടതിയുടെ ധീരതയെ പ്രശംസിച്ചു ........................