Tuesday 28 April 2009

ജോലിക്കിടയിലെ വേല വെപ്പ്


ഞങ്ങള്‍ ആദ്യമായി ഈ സ്ഥാപനത്തില്‍ ജോലിക്ക് കയറിയപ്പോള്‍ നടന്ന സംഭവമാണ് ഇത്

ഞങ്ങളുടെ കൂട്ടത്തില്‍ ഉടായിപ്പില്‍ ഉസ്താതായ ഒരാള്‍ ഉണ്ടായിരുന്നു ഞങ്ങളും അത്ര മോശക്കാരല്ല കെട്ടോ
എങ്കിലും ഒരു പണത്തൂക്കം മുന്‍പില്‍ മൂപ്പര് തന്നെ . ഞങ്ങളുടെ മെഷീന്‍ തറവാടി ആയതു കൊണ്ട് മുന്നോട്ട്‌
മാത്രമെ കറങ്ങു‌.പിന്നെ പുറകോട്ട്ഇങ്ങേരെ ഒന്നു കറക്കണമെങ്കില്‍ രണ്ടു പേര്‍ പെടാപ്പാട് പെടണം .ആജോലി
സ്ഥിരമായി വന്നു വീഴുന്നത് പുതുക്കകാരായ ഞങ്ങളുടെ തലയിലായിരിക്കും വേറെ നിവൃത്തിയില്ലാതെ സന്തോഷത്തോടെ ആ കൃത്യം ഞങ്ങള്‍ നിര്‍വഹിച്ചു പോന്നു.എന്നാല്‍ മുകളില്‍ പറഞ്ഞ മൂപ്പര് ആ സമയങ്ങളില്‍
കട്ടന്‍ കുടിക്കല്‍ ,മൂത്രമൊഴിക്കല്‍ മുതലായ ജീവന്‍ നിലനിറുത്താന്‍ ആവശ്യമായ പരിപാടികളിലേക്ക് നീങ്ങും
അതിന് കക്ഷിക്ക് ന്യായമായ അവകാശങ്ങളും ഉണ്ട്കെട്ടോ ,അദ്ദേഹം ഞങ്ങളെക്കാള്‍ നാല്മാസത്തേക്ക് സീനിയറാണ് .എന്നാല്‍ ഇതിനൊരു പരിഹാരം കാണണം എന്നുള്ള വാശിയില്‍ എന്‍റെസമകാലികന്‍ മാരില്‍രണ്ട്പേര്‍ മൂപ്പരെ
തക്കത്തിന് കിട്ടിയപ്പോള്‍ ഒരു കഥ അവതരിപ്പിച്ചു [ആയിടക്കാണ് എന്‍റെ പെങ്ങള്‍ മരിച്ചത് ]''എടാ ഞങ്ങളോട്
കാണിക്കുന്നത് പോലെ നീ വക്കൂനോട് കാണിച്ചാല്‍ അവന്‍ റിവേഴ്സ്‌ കറക്കണ ലിവര്‍ വച്ചു നിന്നെ അടിക്കും
കാരണം അവന്‍റെ പെങ്ങള്‍ മരിച്ച പ്പോള്‍ മുതല്‍ അവന്‍റെ മാനസിക നില അല്പം തെറ്റിയിരിക്കുകയാണ് അതുകൊണ്ട് സൂക്ഷിച്ചു വേണം അവനോടു പെരുമാറാന്‍ ''പക്ഷെ ഇതൊന്നും പോഴനായ ഞാന്‍ അറിഞ്ഞിട്ടില്ലായിരുന്നു . എന്‍റെ ഷിഫ്റ്റില്‍ എന്‍റെ കൂടെ റിവേഴ്സ്‌ കറക്കാന്‍ എന്നെക്കാള്‍ മുമ്പെ മൂപ്പര്‍ എത്താന്‍ തുടങ്ങി ,ഈവിവരം ഞാന്‍ മറ്റവന്‍ മാരോട് പറഞ്ഞു അപ്പോള്‍ അവന്മാര്‍ ചിരി തുടങ്ങി എന്നാല്‍ കാര്യം
പറഞ്ഞും ഇല്ല .ഒരുദിവസം ഞാന്‍ ലിവര്‍ എടുത്ത് കറക്കാന്‍ തുടങ്ങിയിട്ടും ഇവന്‍ വന്നില്ല സ്വാഭാവികമായും അല്പം ദേഷ്യത്തില്‍ ഇവിടെ വാടാ ......... എന്ന് ഞാന്‍ ഇവന്‍ എന്‍റെ അടുത്തേക്ക് വരുന്നതിനു പകരം അകന്നകന്നു പോകാന്‍ തുടങ്ങി ഞാന്‍ പുറകെ ചെന്നു വീണ്ടും വിളിച്ചു അപ്പോഴാണ്‌ രസം ഇവന്‍ അയ്യോ കെട്ടി
പുറത്തേക്കൊരോട്ടം .ഇവനിതെന്തു പറ്റി എല്ലാവരും പുറത്തേക്ക് ചെന്നു ''വക്കുഎന്നെ ലിവറിന് അടിക്കാന്‍ വന്നു .......
എല്ലാവരും എന്‍റെ നേരെ തിരിഞ്ഞു, ഞാന്‍ കുറ്റക്കാരനായി ,പലരും പേഴ്സണലായി ഉപദേശങ്ങളും തന്നു .ഒന്നും മനസിലാകാതെ ഞാന്‍ അന്തം വിട്ടു നില്‍പ്പായി .പിറ്റേന്നാണ് ഞാന്‍ നിജസ്ഥിതി അറിഞ്ഞത് ഞാന്‍ മാത്രമല്ലകേട്ടോ ബാക്കി എല്ലാവരും ,മൂപ്പര് ചമ്മി നാറി ഞാനോ .........................
ഹൊ ............ചിരിക്കണോ ,അതോ കരയണോ .................

Wednesday 8 April 2009

ഒരു വലിയ ചെറിയ കോഴി ക്കാര്യം

  • പലരും ആനക്കാര്യം പറയുമ്പോള്‍ ഞാനൊരു കോഴിക്കാര്യം പറഞ്ഞാല്‍ ആരെങ്കിലും പിണങ്ങുമോ ......ഇല്ലല്ലോ ങാ ...എന്നാല്‍ പറയാം ഞങ്ങളുടെ അയല്‍വാസിയായ പാക്കരേട്ടന്റെപുന്നാര സഹധര്‍മിണി യാണ് കുശുമ്പി ശാന്ത എന്ന് നാട്ടുകാര്‍ വിളിക്കുന്ന ശാന്തേച്ചി .സ്വതവേ മറ്റുള്ളവരുമായി ഏറ്റുമുട്ടല്‍ ഹോബിയാക്കിയ ശാന്തേ ചിക്ക് ആയിടക്ക്‌ ഒരു ബന്ധുവിനെ പറ്റിച്ചവകയില്‍ ഒരു ചാവാലി പൂവനെ കിട്ടി .പുന്നാരിച്ചും തീറ്റിച്ചും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കോഴി ഒരുമുതലായി .അതികം വൈകാതെ തന്നെ ശാന്തയുടെ ഇരട്ടി ഗുണം കോഴി കാണിച്ചു തുടങ്ങി .പറമ്പില്‍ തൂറാന്‍ പോകുന്ന കുഞ്ഞിങ്ങളുടെ പുറകെ കോഴിയും പോകും മലം ചിക്കിച്ചികഞ്ഞ് അതിലെ പോഷകാഹാരം തിന്നാന്‍ , ആദ്യമൊക്കെ മര്യാദ ക്കായിരുന്നു പിന്നെപിന്നെ സാധിക്കാന്‍ താമസമുള്ളവരെ കൊത്തി എഴുന്നേല്‍പിക്കാന്‍ തുടങ്ങി കുണ്ടീന്ന് ചോരയൊലിപ്പിച്ചു കൊണ്ട് വരുന്ന മക്കളെ കണ്ട് അമ്മമാര്‍ കച്ച മുറുക്കി .......തന്തമാര്‍ രോഷം പൂണ്ടു ,എങ്കിലും ശാന്ത യോട് നേരിട്ടു മുട്ടാന്‍ അവര്‍ക്ക് ആര്‍ക്കും ചുണയില്ല അതുകൊണ്ട് ചിലര്‍ കക്കൂസിനു വേണ്ടി പഞ്ചായത്തില്‍ അപേക്ഷ കൊടുത്തു .എന്ത് വന്നാലും കക്കൂസില്‍ തൂറില്ലഎന്ന് ശപഥം ചെയ്തവര്‍ശാന്തയോട് ഒന്ന്‌ നയത്തില്‍ സംസാരിക്കുന്നതിനായി കഷായം കല്യാണിയെ ചുമതലപ്പെടുത്തി .വായീന്ന് വരുന്നത്‌ കേട്ടാല്‍ പെറ്റതള്ള പോലും കൈവെക്കും അത് കൊണ്ടാണ് കല്യാണിക്ക് കഷായം എന്ന് ഇരട്ടപ്പേര് കിട്ടിയത് .കല്യാണി ഇടപെട്ടാല്‍ ഏത് കാര്യത്തിലും അവസാനം വെടിക്കെട്ട് ഉറപ്പാണ് .എങ്കിലും എതിരാളി ശാന്ത ആയതു കൊണ്ട്‌ വാക്ക് പയറ്റിനു ശേഷമുള്ള വാള്‍പയറ്റില്‍കല്യാണി ശരിക്കും വെള്ളം കുടിച്ചു ,അതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ഒരു അവസരം നോക്കിയിരിക്കുമ്പോള്‍ ദാ....മുന്നില്‍ ശാന്ത യുടെ പുന്നാരാ കോഴി ,പിന്നെ ഒന്നും നോക്കിയില്ല ...ബാ ...ബാ ..അരിയിട്ട് കൊടുത്തപ്പോള്‍ കോഴി കൊട്ടയുടെഅടിയില്‍ ഭദ്രം .അന്ന് രാത്രി കഷായവും കെട്ടിയോന്‍ കുമാരനും കൂടി താഴത്തെ ഷാപ്പീന്ന് മേടിച്ച കള്ളുംകൂട്ടി ശാന്ത യുടെ കോഴിയെ ആമാശയത്തിലേക്ക് അയച്ചു ,കള്ളിന്റെ കെട്ട് വിടാന്‍ താമസിച്ചതിനാല്‍ പിറ്റേന്ന് ഒരുപാടു താമസിച്ചാണ് അവര്‍ ഉണര്‍ന്നത് ,അപ്പോഴേക്കും ശാന്തയുടെ കോഴി മിസ്സായ വിവരം നാട്ടില്‍ പാട്ടായി ,കല്യാണി ആരോടും പറഞ്ഞില്ലങ്കിലും ശാന്തക്കു സംശയം കല്യാണിയെ തന്നെയായിരുന്നു ആവഴിയുള്ള അന്യേഷണം കല്യാണിയുടെ വീടിന്റെ പുറകിലെ തോട്ടില്‍ കിടന്ന കോഴി തൂവലില്‍ തട്ടി നിന്നു .പിന്നെ പറയണ്ടല്ലോ വഴക്കായി കയ്യാങ്കളിയായി,തന്റെ ഭാര്യയെ കുനിച്ചു നിറുത്തി ഇടിക്കുന്ന ശാന്തയെ കുമാരന്‍ പകുതി കോഴിയുടെ കരുത്തില്‍ ഒറ്റ തൊഴി ദെ ...കിടക്കുന്നു താഴത്ത് ശാന്ത .''പെണ്ണുങ്ങളെ തല്ലി ഹുങ്ക് കാണിക്കുന്നോ ഇതിന് പകരം എന്റെ ചേട്ടന്‍ ചോദി ച്ചില്ലങ്കില്‍എന്റെ ചേട്ടന്റെ പേര്‍ നിന്റെ പട്ടിക്ക് ഇട്ടോടാ പട്ടി ''ബൈ ശാന്ത .അന്ന് വൈകുന്നേരം ഷാപ്പില്‍ വെച്ച് കുമാരനെ കണ്ട പാക്കരന്‍ കള്ളിന്റെ കെട്ടില്‍ ചെത്തുകാരന്‍ അരവിന്തന്റെ കത്തിയെടുത്ത് ഒറ്റ വീശ് ദെ ...കിടക്കുന്നു പള്ള പൊളിഞ്ഞു കുമാരന്‍ താഴത്ത് .....ആശുപത്രി യില്‍ എത്തിയില്ല ...അതിനുമുമ്പേ കല്യാണി വിധവയായി ...അഞ്ചു വര്‍ഷങ്ങള്‍ ക്ക് ശേഷം ,ഇന്നു പാക്കരന്‍ ജൈലീന്നു പുറത്തിറങ്ങി വീട്ടിലേക്കുള്ള യാത്രയില്‍ ഫ്ലാഷ് ബാക്കുകള്‍മനസ്സില്‍ മിന്നി മറഞ്ഞു ,വീടിന്റെ മുന്നില്‍ എത്ത്യപ്പോള്‍ വീട്ടില്‍ അതാ ഒരുത്തന്‍ ഇരിക്കുന്നു ''താനാരാ '' ''ഞാന്‍ പ്രസന്നന്‍ താനാരാ '' ''ഞാന്‍ ശാന്തയുടെകെട്ടിയവന്‍ '
    ' ''ഓ ....ജൈലീപോയ പാക്കരേട്ടന്‍.......സംസാരം കേട്ടുകൊണ്ട് ശാന്ത പുറത്തേക്ക് വന്നു കയ്യില്‍ ഒരു കുട്ടിയും ,അല്ല ഇതാര് പാക്കരെയ്ട്ടനോ.....വന്നപാടെ ''എന്റെ ഏട്ടാ ...ഏട്ടന്‍ പോയെ പിന്നെ ആള്‍ക്കാര്‍ എന്റെമെക്കിട്ടു കേറാന്‍ വന്നപ്പ ചേട്ടന്റെ മാനം കാത്തതു ഈപ്രസന്നനാ
    ........''ഓഹോ എന്താ നിന്റ പണി ''ഉല്‍സവ സീസണില്‍ കിലിക്കികുത്ത്, അല്ലാതപ്പ ...പന്നി മലത്ത്''''ഈകുട്ടി ഏതാണ്''''എന്റെതാണ് ''
    ശാന്ത ''നിന്റെയോ അപ്പ കൊച്ചിന്റെ തന്താ .....'' '' പ്രസന്നന്‍ ''പാക്കരന്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ തളര്‍ന്നുകൊണ്ട് ''അപ്പോള്‍ ഞാന്‍ .......''ഏട്ടന്‍ എന്റെ പുന്നാര കെട്ടിയോന്‍ .......പ്രസന്നാ ഇനി നീ പൊക്കോ ....'' അപ്പ ..ചേച്ചി നമ്മുടെമോന്‍ ....''ഇനി ഇവന്‍ എന്റെ പാക്കരെട്ടന്റെ മോനാ ....അല്ലെ പാക്കരേട്ടാ ....അങ്ങനെ പക്കരെട്ടനും നല്ലൊരു അച്ഛനായി ....ഭര്‍ത്താവായി .. സുഖംആയി ജീവിച്ചു .........ശുഭം


ഇതിനൊരു പിന്‍ കുറിപ്പുണ്ട് ;വൃത്തിയും മെനയും ഇല്ലാതിരുന്ന ഒരുസമൂത്തെ ആദ്യമായി കക്കൂസ്
കെട്ടാന്‍ പ്രേരിപ്പിച്ചുകൊണ്ട് ആധുനിക മനുഷ്യന്‍ മാരുടെ കൂട്ടത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് ഈ കഥയിലെ പൂവന്‍ കോഴിയാണ് എന്നകാര്യം നാം മറക്കരുത് ,അതുകൊണ്ട് തന്നെ എന്തൊക്കെ പ്രശ്നം ഉണ്ടാക്കിയാലും ഞങ്ങളുടെ നാട്ടില്‍ കോഴികള്‍ക്ക് ഇപ്പോഴും ഭയമില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ കൊടുത്തിട്ടുണ്ട് .ചില ആര്‍ട്ട് ആന്‍ഡ് സ്പോര്‍ട്സ് ക്ല്ലുബ് കാരാകട്ടെ അവരുടെ വാര്‍ഷിക പരിപാടിയുടെ ദിവസം ഗ്രാമത്തിലെ ഏറ്റവും നല്ല കോഴിയെ തിരഞ്ഞെടുക്കുന്ന ഒരു മത്സരം തന്നെ നടത്താറുണ്ട്‌ .....മോശം പറയരുതല്ലോ ദൂര ദിക്കില്‍ നിന്നുപോലും ലക്ഷണമൊത്ത ധാരാളം കോഴികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്‌................