Monday 31 August 2009

ഇടവേളയിലും മിണ്ടിക്കും ഈദുഷ്ട്ടന്മാര്‍

റമദാന്‍ മാസത്തില്‍ വക്കഫ്‌ ഒന്നും വേണ്ടാ എന്നതീരുമാനതിലായിരുന്നു ഞാന്‍ എന്നാല്‍ നമ്മുടെ സുധാകര മന്ത്രി യുടെ ഒരുപ്രസ്താവനയാണ്ഇതു എഴുതാന്‍ പ്രേരിപ്പിച്ചത് ഈ ഓണത്തിന് എല്ലാവീട്ടിലും ഒരു കയര്‍ ഉല്പന്നം വാങ്ങണം പോലും ...........ഇല്ല മക്കളെ വയ്യ .......ഇനി സഹകരണ സംഘങ്ങള്‍ക്കുപോലും മലയാളിയെ രക്ഷിക്കാന്‍ സാധിക്കില്ലാ .........എല്ലാം വിറ്റില്ലേ ഇനിഒന്നുമില്ല ഇവിടെ .പ്രവാസികള്‍ ആണെങ്കില്‍ മാന്ത്യത്തിന്റെ മണ്ടയില്‍ മണ്ണപ്പം ചുടുന്നു, ത്രിബ്ല്‍ ഫൈവ് മാറ്റി കട്ടന്‍ ബീഡി വലിക്കുന്നു...അയ്യോ ഇനി എന്ത് ചെയ്യും റിഡക്ഷന്‍ സൈലില്‍ശവ പ്പുടവ ആരും തരുന്നില്ലല്ലോദൈവമേ ....മാവേലിക്ക് കൊടുക്കാന്‍ ആര്‍ക്കും വേണ്ടാത്തകൊട്ട തേങ്ങ മാത്രമെ ബാക്കിയുള്ളൂ ..........ഈ ഓണം തിന്നും കുടിച്ചും തീര്‍ത്തിട്ട് നമുക്ക്അവിട്ടത്തിനുതന്നെ ......ആ കയര്‍ ഉല്‍പ്പന്നം കഴുത്തില്‍ ഇട്ട് ആടി രസിക്കാം ...........ഇനി ആസിയാനുമില്ല ..........ഒസിയാനുമില്ല സ്വസ്ഥം സമാധാനം എല്ലാ വായനക്കാര്‍ക്കും എന്റെ ഓണാശംസകള്‍

Friday 14 August 2009

അദ്ദു രൈമാങ്കുട്ടിപറ്റിച്ചു ...........

ഞങ്ങളുടെ വീട്ടിലെ ഒരങ്കമാണ് അദ്ദുരൈമാന്‍കുട്ടി സുന്ദരന്‍ സുശീലന്‍ അതുകൊണ്ട് തന്നെ മൂപ്പര്‍ക്ക് വീട്ടില്‍ മുന്തിയ പരിഗണനയും ഉണ്ട് വീട്ടില്‍ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും ആദ്യം കിട്ടുന്നത് പുള്ളി ക്കാണ് . മറ്റുള്ള വീടുകളിലെ മര്യാദ ഇല്ലാത്ത മാര്‍ജാരന്‍ മാരെ കുറിച്ചു മറ്റുള്ളവര്‍ മോഷണാരോപണം നടത്തുമ്പോള്‍ അദ്ദു രൈമാന്‍കുട്ടിയുടെ മഹത്വങ്ങള്‍ഞങ്ങള്‍ വിളമ്പാന്‍ തുടങ്ങും ,എന്തിന് ഇറച്ചിയും മീനും വെച്ചിട്ട് ഇതു നോക്കികോടാ അദ്ദു രൈമാനെ എന്നങ്ങാട്ടു പറഞ്ഞാല്‍ പിന്നെ നമ്മള്‍ വരുന്നതുവരെ റിസര്‍വ് ബാങ്കിന്റെ ലോക്കറില്‍ വെച്ച സുരക്ഷിതത്വം ഉറപ്പാണ്‌ ,മൂപരുടെ മറ്റുള്ള വിക്ക്രിയകള്‍ ഞങ്ങള്‍ ആരോടും പറയില്ല മോശമല്ലേ [എലിയെ കൊന്ന്ഉള്ളി പാത്രത്തില്‍ ഇട്ടതും മറ്റും ]ഇതൊക്കെ കേട്ടുകഴിയുമ്പോള്‍ മൂപര്‍ക്കുംവരും ചെറിയൊരു ഗമ ഇതിന്റെ തിക്ത ഫലം അനുഭവിക്കുന്നത് വലിഞ്ഞു കേറിവരുന്നമറ്റു പൂച്ചകളാണ് എന്നെ കണ്ടു പഠിക്കിഷ്ട്ടാ എന്നര്‍ത്ഥത്തില്‍ മറ്റുള്ള പൂച്ചകളെ നോക്കി ഇവന്‍ കണ്ണ് മിഴിക്കും ,പപ്പു കടിക്കും നീ പുറത്തേക്ക് ഇറങ്ങടാന്നു മറ്റവന്മാര്‍, ഇതു കേള്‍കേണ്ട താമസം മൂപ്പര്‍ വില്ല് പോലെ വളഞ്ഞ്‌ വാല് വീര്‍പിച്ചു ഒന്നുചീറ്റും മറ്റവന്മാര്‍ പോയില്ലങ്കില്‍ ഇവറ്റ കളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന അര്‍ത്ഥത്തില്‍ ഒന്നുനോക്കിയിട്ട് ബെഡ് റൂമിലെ കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടക്കും .അങ്ങനെ യിരിക്കെ കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി കുറെ ദിവസങ്ങളായി മീനൊന്നും കിട്ടാതെ കണ്ട ചപ്പും ചവറും ഒക്കെ തിന്നു കഴിയുകയായിരിന്നു ഞങ്ങളും അദ്ദുരൈമാന്‍കുട്ടിയും ,ഇനി മീന്‍ വാങ്ങിചില്ലങ്കില്‍ഞങ്ങള്‍ പട്ടിണി കിടക്കും എന്നുള്ള ഭീഷണിക്ക് മുന്നില്‍ പിശുക്കനായ ഞാന്‍ ഒറ്റപ്പെട്ടു . അങ്ങനെ ഒരുദിവസം മാര്‍ക്കറ്റില്‍ പോയി ഒരുകിലോ നൈമീന്‍ വാങ്ങി വീട്ടില്‍ കൊണ്ടുവന്നിട്ട് ''ഇതുമുഴുവന്‍ വറുത്തോളൂ.....'' എന്ന് ഞാന്‍ ,''ഇന്നു കാക്ക മലന്നു പറക്കും ''പുന്നാര ഭാര്യ ''ഉമ്മി വിചാരിക്കും പോലെ അത്ര പിശുക്കനല്ല വാപ്പി .......''മക്കളുടെ വക സുഖിപ്പിക്കല്‍ ,ഏതായാലും നൈമീന്‍ വീട്ടില്‍ അല്പം ഉണര്‍വ് ഉണ്ടാക്കി .കുട്ടികള്‍ വന്നിട്ട് കഴിച്ചോളാം എന്ന് അറിയിച്ചു കൊണ്ടു പള്ളികൂടത്തില്‍ പോയി ,ഭാര്യ ഇതു വറുത്തു വെച്ചിട്ട് മരുന്ന് വാങ്ങാന്‍ ആശുപത്രിയിലേക്കും പോയി .രാത്രി പണി കഴിഞ്ഞു വന്ന ഞാന്‍പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തത് കൊണ്ട് ഉറങ്ങാന്‍ കിടന്നു എന്റെ കൂട്ടത്തില്‍ അദ്ദു രൈമാന്‍ കുട്ടിയും കിടന്നു ,മീനിന്റെ കാര്യ ഓര്‍ത്തിട്ടു ഉറക്കോം വരണില്ല ഞാന്‍ അടുക്കളയില്‍ ചെന്നിട്ട് ഒരുമീന്‍ കഷണം എടുത്തിട്ട് പകുതി ഞാനും മറ്റേ പകുതി അദ്ദു രൈമാനുംകൊടുത്തു ശേഷം പൊയ്ക്കിടന്നുറങ്ങി .മീന്‍ ആരും അടിച്ച് മാറ്റാതിരിക്കാന്‍ വാതിലും ജനലുകളും കുറ്റിയിട്ടിട്ടാണ് കിടന്നത് ഇപ്പോള്‍ അകത്ത്ഞാനും അദ്ദു രൈമാനും മാത്രം ഉറങ്ങി എഴുന്നേറ്റപ്പോള്‍ അദ്ദു രൈമാന്‍ അടുത്തുതന്നെയുണ്ട് ഹാളില്‍ എന്തോ ചിതറി കിടക്കുന്നത് കണ്ട് ഞാന്‍ ഫോളോ ചെയ്തു അടുക്കളയില്‍ എത്തിയപ്പോള്‍ അല്പനേരത്തേക്ക് എന്റെ ഹാര്‍ട്ട്നിന്നുപോയി മീന്‍ മുഴുവനും ആരോ തിന്നിരിക്കുന്നു ഇനി ഞാന്‍ മക്കളോടും ഭാര്യ യോടും എന്ത് പറയും ഒരു മീന്‍ പോലും സൂക്ഷിക്കാന്‍ അറിയാത്തവന്‍ .... എനിക്ക് കലികേറി തുടങ്ങി എന്നിലെ ഷെര്‍ലക്ക് ഹോംസ് ഉണര്‍ന്നു എന്റെ ലെന്‍സിലൂടെ തെളിവുകള്‍ അദ്ദു രൈമാന്റെചുണ്ടിലെത്തി നിന്നു വയര്‍ അസാധാരണമായി വീര്‍ത്തിരിക്കുന്നു ദുഷ്ട്ടന്‍ , ദ്രോഹി എങ്കിലും നീ എന്നോട് ഇതു ചെയ്തല്ലോടാ പറയലും കാലുമടക്കി അടിക്കലും ഒരുമിച്ചായിരുന്നു അവന്‍ സ്ടയര്‍ റൂമിന്റെ ജനലി ലൂടെ ചാടി ഓടി ക്കളഞ്ഞു താഴെ വീണു കാലോടിഞ്ഞോ ആവോ .......ഇല്ല കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി .ഭാര്യയും മക്കളും തിരിച്ചെത്തി ...''.മീനെവിടെ '' അദ്ദു രൈമാന്റെ വയറ്റില്‍ ''ഞാന്‍ '' ഉവ്വേ .......അതോ നിങ്ങട വയറ്റിലോ''....ഭാര്യ എനിക്ക് സത്യത്തില്‍ കരച്ചില്‍ വന്നു ഇവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും മകള്‍ അടുത്ത് വന്നു വാ മണത്തി നോക്കി ''വാപ്പി തന്ന്യാ മീന്‍ തിന്നത് അദ്ദുരൈമാനല്ലഅവന്‍ കട്ടുതിന്നില്ല '' എന്റെ മക്കള്‍ക്ക്‌ എന്നേലും വിശ്വോസംആ പരട്ട പൂച്ചയോട് ,ഈശ്വരാ .........എന്റെ കണ്ണില്‍ ഇരുട്ട് കയറാന്‍ തുടങ്ങി ഞാന്‍ വായി തോന്നിയത് മുഴു വന്‍ വിളിച്ചു പറഞ്ഞു ഒച്ച കേട്ടുവന്ന അയല്‍വാസികളോട് ഞാന്‍ മീന്‍ കട്ടുതിന്ന കാര്യം മകന്‍ വിളമ്പി നന്ദി ഇല്ലാത്തവന്‍ ഇന്നലെയും ഒരു മന്‍ജ് വാങ്ങി കൊടുത്തതാണ് എന്നോര്‍ക്കണം .ഇതെല്ലാം കണ്ട് എന്നെ കളിയാക്കി ചിരിച്ചു കൊണ്ട് അദ്ദു രൈമാന്‍മതിലിന്റെ മുകളില്‍ മലന്നു കിടക്കുന്നു .....പോടാ പുല്ലെന്നും പറഞ്ഞ്‌..........ദുഷ്ട്ടന്‍