Monday 23 November 2009

ബലി പെരുന്നാള്‍ ആശംസകള്‍

വിജനമായ മക്കാ മരുഭൂമിയില്‍ സ്രഷ്ട്ടാവിന്‍റെപ്രീതി മാത്രം ആഗ്രഹിച്ച ഒരു കുടുംബം അനുഭവിച്ച പരീക്ഷണ ത്തിന്റെയും,ത്യാഗത്തിന്‍റെയും ചരിത്രം നമ്മെ ഓര്‍മിപ്പിച്ചു കൊണ്ട് വീണ്ടും ഒരു വലിയ പെരുന്നാള്‍കൂടി നമ്മേതേടി എത്തുന്നു ........പെരുന്നാളിന്റെ പകിട്ടില്‍ അറ്മാതിക്കുമ്പോള്‍ നാം അന്യഷിക്കേണ്ടിയിരിക്കുന്നു നമ്മുടെ അയല്‍വാസി പട്ടിണിയിലാണോ എന്ന് ,അവന്റെ വിശപ്പ്‌ മാറ്റാതെ ഈദാഘോഷിച്ചാല്‍തീര്‍ച്ചയായുംനാം കുറ്റക്കാരാണ്‌, ആത്മാഭിമാനമുള്ളവര്‍ ജീവന്‍ പോയാലും മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടില്ല എന്ന് നാം ഓര്‍ക്കണം ,ഹജ്ജിന് വേണ്ടി മാറ്റി വെച്ച തുക അയല്‍വാസിയുടെ പട്ടിണി മാറ്റാന്‍ ഉപയോഗിച്ച മനുഷ്യന് ഹജ്ജ് ചെയ്യാന്‍ കഴിഞ്ഞില്ലന്കിലും ദൈവത്തിന്റെ ലിസ്റ്റില്‍ അദ്ദേഹം ഹജ്ജ് ചെയ്തതായാണ് കാണിച്ചത് എന്ന് ചരിത്രംനമ്മെ പഠിപ്പിക്കുമ്പോള്‍ ..........നാം ജാഗരൂഗരാകണം.... , ഭകഷ്യപ്രതിസന്ധി നേരിടുന്ന ഈ അവസരത്തില്‍ പ്രത്യേകിച്ചും............................................................................ എല്ലാ വര്‍ക്കും എന്‍റെ ഈദുമുബാറക്ക്‌

Sunday 15 November 2009

കുന്നായിമകൂട്ടം

ഈ പോസ്റ്റ് നമ്മുടെ ഒക്കെ നാട്ടിന്‍ പുറങ്ങളിലെ നാട്ടു വര്‍ത്തമാനങ്ങളെ കുറിച്ചാണ് .എന്നും നല്ലതും ചീത്തയുമായ പല വാര്‍ത്തകളും നമ്മെ തേടി വന്നും പോയും കൊണ്ടിരിക്കുമല്ലോ ,നഗരത്തില്‍ ആണെങ്കില്‍ അവനവന് ലാഭം കിട്ടുന്നത്‌മാത്രം നോക്കി എടുത്ത് ബാക്കിവരുന്നത്എത്രയും പെട്ടന്ന് ഒഴിവാക്കും ,നാട്ടിന്‍ പുറത്തുള്ള ഞങ്ങളോ ... ആവിശ്യ മുള്ളതിലുംഇല്ലാത്തതിലും തലയിട്ട് നക്കി ചളകൊളാന്നാക്കും .ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങളുടെ നാട്ടില്‍ നടക്കുന്ന പല സംഭവങ്ങളും എനിക്ക് കിട്ടുമ്പോഴേക്കും വളിച്ചുനാറിയിരിക്കും,കാരണം ഈ വാര്‍ത്ത കളില്‍ പലതും സൊലെ[സ്വന്തം ലേഖകന്‍ ]കള്‍ഏറ്റെടുക്കാന്‍ മടിക്കുന്ന നാറിയ വാര്‍ത്ത കാളായിരിക്കും,ഫോര്‍ എക്സാമ്പ്ള്‍ ;''താഴത്തെ വീട്ടിലെ പാറുപെറ്റ്അത്രേ ''.......''പെണ്ണായാല്‍ പെറൂല്ലേ'' ......അവിടെ യാണ് കഥ യിരിക്കുന്നത് ,''എത്ര നല്ല കുട്ടി യായിരുന്നു അവള്‍ അവക്കിതെന്തു പറ്റി'' [രഹസ്യമായി ]''ആരാകക്ഷി....? '' ''നമ്മുടെ മുല്ല പറമ്പിലെ സാറിന്റെ രണ്ടാമത്തെ മോനാ'' ........''ഓ ...ആ പാവം പയ്യനോ അവന് വേറെപെണ്ണും രണ്ടു കുട്ടികളുംഉള്ളതല്ലേ ...'' '' പെണ്ണൊരുംബെട്ടാല്‍ എന്താ നടക്കാത്തെ...'' ''.അങ്ങനെ പെണ്ണിനെ തന്നെ പറയല്ലേ ...അവന്‍ ബലാല്‍സംഗം ചെയ്തതാണ്എങ്കിലോ'' ...''ഏയ് ...ആകൊച്ച്അത്രക്കാരനല്ല ...എന്നാലും അവളെ സമ്മതിക്കണം മിണ്ടാ പൂച്ച കലമുടച്ചല്ലോഭഗവാനെ ..!'' ''ഇനി ആ സാറെങ്ങനെ മനുഷ്യംമാരുടെ മുഖത്ത് നോക്കും ....? '' .പിറ്റേ ദിവസമായിരിക്കും കഥ പൂര്‍ണമാകുന്നത് .''അതേയ് ...ഇന്നലെ പറഞ്ഞത് ലേശം മാറി പ്പോയി ..രണ്ടാമത്തവനല്ല മൂനാമത്തവനാകക്ഷി ,അവന്‍ അവളെ കെട്ടിയത്രേ...........''ശൂം തീര്‍ന്നു.....ഒരുത്തന്‍ പെണ്ണും പുള്ളയുടെസ്വര്‍ണമോക്കെവിറ്റ്സ്വയം തൊഴില്‍ ചെയ്യാം എന്ന് കരുതി ഒരു സുന്ദരി കോതയുടെ വീടിനോട് ചേര്‍ന്നുള്ള കടമുറി വാടകയ്ക്ക് എടുത്ത് പലചരക്ക് കച്ചവടം തുടങ്ങി ,കടവരാന്തയില്‍ നെരകളിച്ചും വെടിപറഞ്ഞുംതക്കം കിട്ടുമ്പോള്‍ സുന്ദരിയുടെ കൃപാ കടാക്ഷ ത്തിനു വേണ്ടി കള്ളകണ്ണെറിയുകയും ചെയ്തു പോന്നിരുന്ന ഒരുകൂട്ടം സാന്‍ മാര്‍ഗികളുടെ താവളം ഇവിടെയായിരുന്നു , കടവന്നതോടുകൂടി ഇവരുടെ കലാവിരുന്ന് സ്വാഭാവികമായും നടക്കാതെ യായി ,കട എടുത്ത മഹാന്‍ അന്നുമുതല്‍ ഇവരുടെ സൂഷ്മ നിരീഷണത്തിലും ആയി ,ഇവനും ലേശം ഇളക്കമില്ലാതില്ല കേട്ടോ, സുന്ദരി കോത അതിലും ബെസ്റ്റ്, ഇവനെ ഒട്ടിച്ച് എന്തെങ്കിലും തരപ്പെടുത്താന്‍ വന്നാല്‍ സാമാന്യം വലിപ്പമുള്ള ഇളനീര്‍ കുടം മേശ പുറത്തേക്ക് വെച്ചിട്ട് കുനിഞ്ഞൊരു നില്‍പ്പൊണ്ട്‌ ഈശ്വരാ ...അവനും ഒരു മേന്‍തന്നെ അല്ലെടെയ്‌ ....പെട്ട് പോയി .....കടയിലെ സാധനങ്ങള്‍ഫ്രീ ആയി പെണ്ണിന്റെ അടുക്കളയില്‍ വേവാന്‍ തുടങ്ങി ,ഇവന്റെ വീട്ടില്‍ വലിച്ചിലും തുടങ്ങി ....പൊട്ടലായി ചീറ്റലായി ...സദാചാര കമ്മിറ്റി എരിവും പുളിയും തേച്ച് വരഞ്ഞ് നാട്ടില്‍ വറുക്കാന്‍ തുടങ്ങി ,ചെക്കന്റെ കെട്ടിയോള്‍ കയര്‍ എടുത്തു ......കച്ചവടം ക്ലോസ്ഡ്‌ . .വേറൊരു ഭര്‍ത്താവ് രണ്ടു കുട്ടികളുടെ വാപ്പാ .....സ്വന്തം ഭാര്യ പുള്ളിക്കാരത്തിയുടെഗര്‍ഭ പാത്രം ഇനി കൊടുക്കില്ല എന്ന് തീരു മാനിച്ചതില്‍ പ്രതിഷേധിച്ച്ഒരു ഗള്‍ഫ് കാരന്‍റെഭാര്യ യുടെ ഗര്‍ഭ പാത്രം ഇവന്‍ വാടകക്കെടുത്തത്രെ , ഇവന്‍റെ വക ഫ്രീ ആയി ഒരു കുട്ടിയെ കൊടുത്തപ്പോള്‍ ഗള്‍ഫന്‍ ഭാര്യയെ ഉപേക്ഷിച്ചുപോലും ....ദുഷ്ട്ടന്‍ , എല്ലാം ഒരു മിസ്ഡ്‌ കോള്‍പറ്റിച്ച പണിയാണത്രെ,ചുരുക്കത്തില്‍ ഇവന്‍ ചെകുത്താനും കടലിനും ഇടയില്‍ പെട്ട പോലായി .......ഇങ്ങനെ പോകുന്നു കഥകള്‍ ഇത്തരം ഹോട്ട് ന്യൂസുകള്‍ അറിയാന്‍ വൈകുന്നതിലെ എന്‍റെപ്രതിഷേധവുംസങ്കടവും അറിയിച്ചപ്പോള്‍ കൂട്ടത്തിലെ മൂത്ത മഹാന്‍ പറയുകയാ .......''എടാ പന്നി..... വല്ലപ്പോഴും നിനക്ക്പള്ളിയില്‍ വന്നാല്‍ എന്താന്ന് ............................'' ഞാന്‍ അന്ന് തൊട്ടു മുടങ്ങാതെ പള്ളിയില്‍ പോകാന്‍ തുടങ്ങി ......ഈശ്വരാ ......അങ്ങനെ ഞാനും നന്നായി ....................!!!!!!!

Saturday 31 October 2009

ഞങ്ങള്‍ കട്ടുറ്മ്പുകള്‍

കാമ്പസുകളിലെ ഇടനാഴി കളില്‍ മൊട്ടിടുന്ന പരിചയങ്ങളില്‍ ചിലവ ക്രമേണ പ്രണയങ്ങളായി മാറുന്നത് സ്വാഭാവികം , ഈ കാലയളവില്‍ പ്രണയ ജോടികള്‍ക്ക് ജാതിയോ മതമോനോക്കാന്‍ ടൈംകിട്ടാറില്ലഎന്നതാണ് സത്യം ,പിന്നീട് ചിലവ മൂത്ത് പരിണയിച്ചേതീരു എന്നഅവസ്ഥ വരുമ്പോഴാണ് ഈ കട്ടുറുംപുകള്‍ അവരുടെ സമാധാനം കളയാന്‍ തുടങ്ങുന്നത് .എന്നാല്‍ പ്രേമം തലയ്ക്കു പിടിച്ച ഇവറ്റകള്‍ ഏതെങ്കിലും രജിസ്ടര്‍ ആപ്പീസില്‍ പോയി പണി പറ്റിക്കും,അപ്പോഴേക്കും രണ്ടു ഭാഗത്തെയും കട്ടുറുംപുകള്‍ ഇവരെ വീട്ടില്‍ നിന്നും പടിയടച്ചു പിണ്ഡം വെക്കും ,ഇവരില്‍ ചിലരെ ഏതെങ്കിലും ഭാഗത്തെ രക്ഷിതാക്കള്‍ക്ക് പിരിയാന്‍ ബുദ്ധിമുട്ട് വരുമ്പോള്‍ അവര്‍ ഇവരെ അംഗീകരിച്ച് കൂടെ താമസിപ്പിക്കും ,സ്വന്തമായി പട്ടിണി കിടന്നു പിടിച്ചു നില്ക്കുന്ന ചിലര്‍ ഉണ്ട് ,കുട്ടികള്‍ ഉണ്ടായി അവരുടെ ജാതിക്കോളംപൂരിപ്പിക്കള്‍ നിര്‍ബന്ത മാവുമ്പോള്‍ തന്തപടിയുടെ ജാതി പൂരിപ്പിച്ചു തടിതപ്പുന്നു .ഇനി ചിലര്‍ കത്തെഴുതി വെച്ചിട്ട്കൂളായിട്ടു കാറ്റങ്ങു കളയും ,കാര്യങ്ങള്‍ ഇത്രയും നാള്‍ ഇങ്ങനെ ഒക്കെ യാണ് നടന്നത് ,എങ്കിലും ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഇതൊരു സാമൂഹിക വിപത്തായി മാറി കൊണ്ടിരിക്കുകയാണ് ,ഏതെങ്കിലും പെണ്‍കുട്ടിയുടെ കൂടെ ഒരാണ്‍കുട്ടിയെ കണ്ടാല്‍ അവന്‍റെജട്ടി ഊരിപരിശോതിച്ചുസ്വ സമുദായമാണോ എന്നുറപ്പ് വരുത്താന്‍പുത്തന്‍ ആങ്ങള മാര്‍ക്ക് സമൂഹം അംഗീകാരം നല്കി കഴിഞ്ഞു .അറിയാതെ പ്രണയിച്ചു പരിണയിച്ചു പോയ പ്രവാസികള്‍ ആരങ്കിലും ഉണ്ട് എങ്കില്‍ ഇപ്പോള്‍ നാട്ടിലേക്ക് വരരുതു കാരണം നിങ്ങള്‍ ടാര്‍ജറ്റ് ചെയ്യപ്പെട്ടേക്കാം .നാട്ടില്‍ കുഴപ്പം ഉണ്ടാക്കി കുളം കലക്കി ആരൊക്കെയോ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു ,ജനങ്ങളുടെ മനസ്സില്‍ പരസ്പര സംശയത്തിന്‍റെവിത്ത് നാട്ടു വളമിട്ടു വെള്ളമോഴിക്കുകയാണ് ഇവര്‍ ,ഫലമോ ഇട കലര്‍ന്ന് ജീവിച്ചുകൊണ്ടിരുന്ന ഹിന്തുവും മുസല്‍മാനും ക്രൈസ്തവനും സമുദായ കെല്ലി കളിലേക്ക് മാറിതാമസിക്കുന്നു .ഓണത്തിനും ,വിഷുവിനു ,പെരുന്നാളിനും ,ക്രിസ്തുമസിനും ഒന്നിച്ചിരുന്ന രഹീമും ,ചന്ദ്രനും ,തോമസും അവരുടെ കുടുംബങ്ങളും പരസ്പര സംശയം ക്കാരണം മിണ്ടാന്‍ പോലും ശ്രമിക്കുന്നില്ല .......ഇങ്ങനെ പോകുകയാണ് എങ്കില്‍ അതികം താമസിയാതെ തന്നെ ഗുജറാത്തിലും മറ്റും ഉള്ളപോലെ ഹിന്തുവിനും മുസല്‍മാനും പ്രത്യേകം പ്രത്യേകം പാന പാത്രങ്ങള്‍ ഇവിടെയും സ്ഥാനം പിടിക്കും .അഭ്യസ്ത വിദ്യ രാണത്രേ നമ്മള്‍ മലയാളികള്‍......... ,തമ്മിലടിപ്പിച്ചുചോരകുടിക്കാന്‍ വെമ്പുന്ന കുറുക്കനെ തിരിച്ചറിയാത്ത വിഡ്ഢികള്‍ .
സമൂഹത്തിലെ ചെറുപ്പക്കാരുടെ ആരോഗ്യവും ബുദ്ധിയും കാര്‍ന്നു തിന്നുന്ന മദ്യത്തിനും മയക്കു മരുന്നിനും പുകവലിക്കും എതിരെഒരു മത സാംസ്കാരിക സംഘടനകളും ഒന്നും മിണ്ടുന്നില്ല, രാജ്യത്തിന്‍റെപുരോഗതിക്കും കുടുംബത്തിന്‍റെകെട്ടുറപ്പിനും ഉപയോഗിക്കേണ്ട കോടിക്കണക്കിനു രൂപ ഇവറ്റകള്‍ അപ്കാരികള്‍ക്ക് കൊണ്ടു പോയി കൊടുക്കുന്നു. രാഷ്ട്രിയ ക്കാരും സമുദായ പ്രമാണിമാരും രഹസ്യ മായി എന്തിനും പോന്ന കുറെ ഗുണ്ട കളെ പോറ്റിവളര്‍ത്തുകയും അവരുടെ തോന്ന്യാവാസങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു ,എന്നാലല്ലേ ഈ വെളിവില്ലാത്ത ചെറുപ്പക്കാരെ കൊണ്ടു മറ്റുള്ള സംഘടനകളിലും സമുദായങ്ങളിലും പെട്ട കുട്ടികളുടെയും സ്ത്രീ കളുടെയും പള്ളകുത്തി കീറി അവരുടെ ജീവിത സമ്പാദ്യങ്ങള്‍ കൊള്ളയടിക്കാന്‍വിടാന്‍ പറ്റുകയുള്ളൂ .ഇനിയെങ്കിലും മലയാളികള്‍ഉറക്കം ഉണര്‍ന്നാല്‍ കൊള്ളാം ....... .... കൂട്ടുകാരെ.... ജാതിയോ മതമോ നോക്കാതെ കഷ്ട്ട പെടുന്നവനെ കൈപിടിച്ചുയര്‍താനുംപട്ടിണി കിടക്കുന്നവര്‍ക്ക് അന്നം കിട്ടുന്ന സ്ഥലമെന്കിലും ചൂണ്ടി കാട്ടാനും നമുക്കു ശ്രമിച്ചുകൂടെ ........ .അതുവഴി '' മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി ''എന്ന ആ വലിയ മനുഷ്യന്‍റെസ്വപ്നം സാക്ഷാല്‍കരിക്കാന്‍ നമുക്കും പരിശ്രമിക്കാം ..................

Monday 5 October 2009

പെരുന്നാള്‍ കുപ്പായത്തില്‍ പൂച്ചയുടെ പാര

തൃശൂര്‍ കമ്പനിയുടെ പുതിയ എഡിഷന്‍ വന്നപ്പോള്‍ അവിടുത്തെ മിഷ്യന്റെ പരിപ്പെടുത്തു കൊടുക്കാന്‍ കൊച്ചി എഡിഷനില്‍ നിന്നു നിയമിച്ചത് എന്നെയാണ് .അവിടെ ചെന്നപ്പോള്‍ തന്നെ മനസിലായി നമ്മുടെ പരിപ്പ് അവിടെ വേകില്ലാന്നു,പിന്നെ തൊട്ടും തലോടിയും ഒരുമാസം പിടിച്ചു നില്‍ക്കണമല്ലോ,അങ്ങനെ കൊച്ചിയില്‍ വെച്ചു ഇറക്കാന്‍ പറ്റാതിരുന്ന പഴയ വക്കഫുകള്‍ പൊടിതട്ടി പുതിയ പൌചിലാക്കി ഇറക്കാം എന്നുവിചാരിച്ച് സര്‍വ ഗുരുക്കന്‍മാരെയും മനസ്സില്‍ ധ്യാനിച്ചു feeld lekku ഇറങ്ങി .എന്നാല്‍ നമ്മുടെ സര്‍വ പ്രതീക്ഷയും തകര്‍ത്തുകൊണ്ട്ആവിടുത്തെ കാലമാടന്മാര്‍ ലേറ്റസ്റ്റ്‌ വക്കഫുകളെ കൊണ്ടു എന്നെ നക്കി തുടച്ചു , എനിക്ക് thripthi ആയി പണ്ടു ഉമ്മ പറയുമായിരുന്നു അറിയാത്ത പുള്ളക്ക് ചൊറിയുമ്പോള്‍ അറിയുമെന്ന് .ആ വഴിയും അടഞ്ഞു എന്നാലും തോറ്റുപിന്മാറരുതല്ലോ ,അങ്ങനെ ഇരിക്കുമ്പോഴാണ് അവിടെ കാന്റീനില്‍ പാചകക്കാരന്‍ സുഗമില്ലാതെ പോയത് ,ഇതുതന്നെ അവസരംകാന്റീന്‍ എങ്കില്‍ കാന്റീന്‍ അന്ന് വരെ ഒരു ചായക്ക് കറക്റ്റായിട്ട് മധുരം ഇടാന്‍ പോലും അറിയാത്ത ഞാന്‍ ചോറ് വെക്കാനും കറിവെക്കാനും മറ്റും തുടങ്ങി, തിന്നുമ്പോള്‍ ഓരോരുത്തരുടെയും മുഖം കഥ കളിക്കാര്‍ മുഖം വക്രിക്കുന്നപോലെ കാണിക്കുന്നത് ഞാന്‍ കണ്ടില്ലാന്നു നടിക്കും ,''എങ്ങനെയുണ്ട് കുട്ടാ കറി ..........? '' ''സൂപ്പറായിട്ടുണ്ട് ഇക്കാ '',ഓ ഞാന്‍ ധന്ന്യനായി .പ്രസ്സില്‍ വയനാട്ടില്‍ നിന്നുള്ള കുറച്ചു കുട്ടികള്‍ ഉണ്ട് ,ഇവര്‍ ഏതാണ്ട് മൂനാല് മാസം കൂടുമ്പോളാണ് വീട്ടില്‍ പോകാറ് ,പോകുന്നതിനു ഒരാഴ്ച മുമ്പു മുതല്‍ ഒരുക്കം തുടങ്ങും ,അങ്ങനെ പെരുന്നാള്‍ അടുത്തു ,ഇവന്‍ മാരില്‍കുറച്ചു പേര്‍ പെരുന്നാളിന് അഞ്ചാറു ദിവസം മുമ്പു പോയി ബാക്കി യുള്ളവര്‍ പെരുന്നാള്‍ തലേന്ന് രാത്രി പത്രം അടികഴിഞ്ഞ്‌വെളുപ്പിന് പോകും ഇവര്‍ കോഴിക്കോട് എത്തും ബോഴേക്കും പെരുന്നാള്‍ നമസ്ക്കാരത്തിന്റെ സമയമാകും അവിടെ നിസ്കരിക്കാം ഇതാണ് ധാരണ .കൂട്ടത്തിലുള്ള വാവ എന്നുവിളിക്കുന്ന പയ്യന്‍ പോകാനുള്ള പുതിയ ഡ്രെസ്സുകള്‍ കട്ടിലില്‍ ഭംഗി യായി മടക്കി വെച്ചിട്ടാണ് ജോലിക്ക് പോയത് .കോര്‍ടെഴ്സില്‍നിന്നും അവസാനം ഇറങ്ങിയ മഹാന്‍ ഫ്രണ്ടിലെ വാതില്‍ പൂട്ടി താക്കോല്‍ നമ്മുടെ വാവേട ജനാലയുടെ അരികില്‍ വെച്ചു .വെളുപ്പിനെ ഭക്ഷണം [saadhaarana വെളുപ്പിനെ ഉണ്ടാക്കി കഴിക്കും ]ഉണ്ടാക്കാന്‍ വേണ്ടി ഞാനും ,മുഹമ്മദും കൂടി നേരത്തെ കോര്‍ ട്ടെഴ്സിലേക്ക് പോന്നു നോക്കുമ്പോള്‍ താക്കോല്‍വെച്ചടുത്തു കാണുന്നില്ല .എന്റെ വെപ്രാളംകണ്ടപ്പോള്‍ മുഹമ്മത് പറഞ്ഞു പരിഭ്രമിക്കേണ്ട പുറകിലെ വാതില്‍ ലോക്ക് ചെയ്തിട്ടില്ല അതിലെ കയറാം ,ഹൊ എന്തൊരു ബുദ്ധി ഞാന്‍ സാഷ്ടാംഗം വീണുപോയി .പുറകില്‍ കൂടി അകത്തു കയറി താക്കോല്‍ അകത്തു വീണുട്ടുണ്ടാകും എന്നധാരണയില്‍ തപ്പാന്‍ തുടങ്ങി ,അപ്പോഴതാ വാവ യുടെ പുതിയ കുപ്പായത്തില്‍ കുറുക്കു പോലുള്ള എന്തോ സാധനം പറ്റിയിരിക്കുന്നു പറ്റി എന്ന് പറഞ്ഞാ പോര നിറഞ്ഞിരിക്കുന്നു ,എന്ത് സാധനമാണെന്ന് നോക്കാന്‍ വേണ്ടിഅടുത്തേക്ക് ചെന്നപ്പോള്‍ അസഹ്യമായ ദുര്‍ഗന്തം എനിക്ക് ഓക്കാനം വന്നിട്ട് സഹിക്കാന്‍ പറ്റാതെയായി ,ഒച്ചകേട്ട്‌ മുഹമ്മദ്‌ എത്തി ''എന്താ വക്കു .....'' ''ദെ ...വാവേടകുപ്പായത്തില്‍ പൂച്ച തൂറി '' അവസാനം വീട് പൂട്ടി ഇറങ്ങിയ മഹാന്‍ താക്കോല്‍ ജനാലയുടെ സൈഡില്‍ വെച്ചിട്ട് ജനാലയുടെ ഡോര്‍ അടക്കാന്‍ മറന്നു പോയി ,രാത്രി നല്ല മഴ കാരണം ഏതോ കുരുത്തം കെട്ടപൂച്ച തണുപ്പ് അടിക്കാതിരിക്കാന്‍ കുപ്പായത്തില്‍ കേറി കിടന്നു എന്തോ പറ്റാത്തത് തിന്നിട്ടാവും വയറിളകി കിടന്നിടത്ത് തന്നെ തൂറിയത് ,പിന്നീടുള്ള സൂഷ്മ പരിശോധനയില്‍ കട്ടിലില്‍ ഉണ്ടായിരുന്ന ബെഡ് ഷീറ്റ്,തലയിണ മുതലായ എല്ലാ വസ്തുവിലും കാട്ടം ആയിട്ടുണ്ട്‌ എന്ന് മനസിലായി .അപ്പോഴേക്കും മറ്റുള്ളവരും എത്തി വാവ എത്തിയിട്ടില്ല എല്ലാവരോടും കാര്യം പറഞ്ഞു ,വയനാട്ടില്‍ തന്നെയുള്ള നൌഷാദ് വേഗം അല്പം വെള്ളം ചൂടാക്കി എടുത്തു ,അതാ വാവ വരുന്നു ''ടാറിട്ട റോഡാണ് ........വീടിന്നടയാളം ശീമ കൊന്ന .....''മൂളി പാട്ടും പാടി വന്ന പാടെ'' അല്ല പുട്ടുണ്ടാക്കീല്ലേ ........'' ''അതൊക്കെ പറയാം നീ വിഷമിക്കരുത് ''നൌഷാദ് ''എന്താണ്ടാ .....'' ''നീ ഇങ്ങോട്ട് വന്നു നോക്കിക്കേ ...'' അള്ളാഎന്റുമ്മാ........പെരുന്നാ കുപ്പായത്തില്‍ പൂച്ച തൂറിയല്ലാ............''ഡിം പുറകോട്ടു ഒറ്റവീഴ്ച്ച.....നൌഷാദ് താങ്ങിയത് കാരണം തലയിടിച്ചില്ല .വെള്ളം കൊടുത്ത്‌സാദാരണ നിലയിലേക്ക് എത്തിച്ചു ''വേഗം കഴുകി റെഡി ആക്കാം ''ഒരു ബക്കറ്റ് വെള്ളത്തില്‍ സര്‍ഫിട്ടുനന്നായി കഴുകിയിട്ടും തൃപ്തി വരാതെ ഒരു ലക്ക്സ്‌ സോപ്പ് മുഴുവന്‍ തീര്‍ത്തു,ഇനി ഉണക്കണമല്ലോഅയേണ്‍ ബോക്സ്‌ കുത്തി ഒരാള്‍ നന്നായി തേച്ച്‌ഉണക്കി .ഇപ്പോള്‍ വാവ നോര്‍മലായി ,പോകാന്‍ വേണ്ടി കുപ്പായം വലിച്ചു കേറ്റിഇന്ചെയിത് ചുള്ളനായി വന്നപ്പോല്‍ ഓരോരുത്തരായി വന്നു മണത്തി നോക്കാന്‍ തുടങ്ങി .വാവക്കുള്ള പണി അവിടെ തുടങ്ങു കയായിരുന്നു ,അവസാനം നാട്ടില്‍ പോകുന്നില്ലന്നായി എന്താ ഇജ്ജ്‌ പോകാത്തത് ഒരു കരച്ചിലോടു കൂടി യായിരുന്നു മറുപടിനൌഷാദിനെ ചൂണ്ടി കൊണ്ട്''ഇവന്‍ നാട്ടില്‍ ചെന്ന്എന്നെ നാറ്റിക്കും ....'' നാട്ടില്‍ നാറ്റിക്കില്ല എന്നഉറപ്പില്‍ രണ്ടു പേരും കൂടി വീട്ടിലേക്ക് പോയി .പിന്നീടാണ് അറിഞ്ഞത് നൌഷാദ് ലീവ്‌ ആഘോഷിച്ചത് വവേട ചിലവിലായിരുന്നൂന്ന് .ഹൊ ...ഇങ്ങനെ ഉണ്ടോ ഒരു ബ്ലാക്ക്‌ മെയിലിംഗ്

Saturday 19 September 2009

ഈദാശംസകള്‍

കുന്നായ്മയും കുശുമ്പും പറയാതെ ,ഒരു പീസിന്‍റെയും പുറകെ കണ്ണിനെ പായിക്കാതെ ഒരു മാസക്കാലം പകല്‍ പട്ടിണി കിടന്നു പിടിച്ചു നിന്ന എല്ലാ നല്ലവരായ സുഹ്ര്‍ത്തുക്കള്‍ക്കും വക്കു വിന്‍റെ സ്നേഹം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ നോമ്പില്‍ നിന്നും ലഭിച്ച ചൈതന്യം വര്‍ഗ ,വര്‍ണ,ജാതി വ്യത്യാസമില്ലാതെ സാധുക്കള്‍ക്ക് പ്രയോജനപ്പെടാന്‍ നമുക്കു പ്രവര്‍ത്തിക്കാം ..................................

Monday 31 August 2009

ഇടവേളയിലും മിണ്ടിക്കും ഈദുഷ്ട്ടന്മാര്‍

റമദാന്‍ മാസത്തില്‍ വക്കഫ്‌ ഒന്നും വേണ്ടാ എന്നതീരുമാനതിലായിരുന്നു ഞാന്‍ എന്നാല്‍ നമ്മുടെ സുധാകര മന്ത്രി യുടെ ഒരുപ്രസ്താവനയാണ്ഇതു എഴുതാന്‍ പ്രേരിപ്പിച്ചത് ഈ ഓണത്തിന് എല്ലാവീട്ടിലും ഒരു കയര്‍ ഉല്പന്നം വാങ്ങണം പോലും ...........ഇല്ല മക്കളെ വയ്യ .......ഇനി സഹകരണ സംഘങ്ങള്‍ക്കുപോലും മലയാളിയെ രക്ഷിക്കാന്‍ സാധിക്കില്ലാ .........എല്ലാം വിറ്റില്ലേ ഇനിഒന്നുമില്ല ഇവിടെ .പ്രവാസികള്‍ ആണെങ്കില്‍ മാന്ത്യത്തിന്റെ മണ്ടയില്‍ മണ്ണപ്പം ചുടുന്നു, ത്രിബ്ല്‍ ഫൈവ് മാറ്റി കട്ടന്‍ ബീഡി വലിക്കുന്നു...അയ്യോ ഇനി എന്ത് ചെയ്യും റിഡക്ഷന്‍ സൈലില്‍ശവ പ്പുടവ ആരും തരുന്നില്ലല്ലോദൈവമേ ....മാവേലിക്ക് കൊടുക്കാന്‍ ആര്‍ക്കും വേണ്ടാത്തകൊട്ട തേങ്ങ മാത്രമെ ബാക്കിയുള്ളൂ ..........ഈ ഓണം തിന്നും കുടിച്ചും തീര്‍ത്തിട്ട് നമുക്ക്അവിട്ടത്തിനുതന്നെ ......ആ കയര്‍ ഉല്‍പ്പന്നം കഴുത്തില്‍ ഇട്ട് ആടി രസിക്കാം ...........ഇനി ആസിയാനുമില്ല ..........ഒസിയാനുമില്ല സ്വസ്ഥം സമാധാനം എല്ലാ വായനക്കാര്‍ക്കും എന്റെ ഓണാശംസകള്‍

Friday 14 August 2009

അദ്ദു രൈമാങ്കുട്ടിപറ്റിച്ചു ...........

ഞങ്ങളുടെ വീട്ടിലെ ഒരങ്കമാണ് അദ്ദുരൈമാന്‍കുട്ടി സുന്ദരന്‍ സുശീലന്‍ അതുകൊണ്ട് തന്നെ മൂപ്പര്‍ക്ക് വീട്ടില്‍ മുന്തിയ പരിഗണനയും ഉണ്ട് വീട്ടില്‍ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും ആദ്യം കിട്ടുന്നത് പുള്ളി ക്കാണ് . മറ്റുള്ള വീടുകളിലെ മര്യാദ ഇല്ലാത്ത മാര്‍ജാരന്‍ മാരെ കുറിച്ചു മറ്റുള്ളവര്‍ മോഷണാരോപണം നടത്തുമ്പോള്‍ അദ്ദു രൈമാന്‍കുട്ടിയുടെ മഹത്വങ്ങള്‍ഞങ്ങള്‍ വിളമ്പാന്‍ തുടങ്ങും ,എന്തിന് ഇറച്ചിയും മീനും വെച്ചിട്ട് ഇതു നോക്കികോടാ അദ്ദു രൈമാനെ എന്നങ്ങാട്ടു പറഞ്ഞാല്‍ പിന്നെ നമ്മള്‍ വരുന്നതുവരെ റിസര്‍വ് ബാങ്കിന്റെ ലോക്കറില്‍ വെച്ച സുരക്ഷിതത്വം ഉറപ്പാണ്‌ ,മൂപരുടെ മറ്റുള്ള വിക്ക്രിയകള്‍ ഞങ്ങള്‍ ആരോടും പറയില്ല മോശമല്ലേ [എലിയെ കൊന്ന്ഉള്ളി പാത്രത്തില്‍ ഇട്ടതും മറ്റും ]ഇതൊക്കെ കേട്ടുകഴിയുമ്പോള്‍ മൂപര്‍ക്കുംവരും ചെറിയൊരു ഗമ ഇതിന്റെ തിക്ത ഫലം അനുഭവിക്കുന്നത് വലിഞ്ഞു കേറിവരുന്നമറ്റു പൂച്ചകളാണ് എന്നെ കണ്ടു പഠിക്കിഷ്ട്ടാ എന്നര്‍ത്ഥത്തില്‍ മറ്റുള്ള പൂച്ചകളെ നോക്കി ഇവന്‍ കണ്ണ് മിഴിക്കും ,പപ്പു കടിക്കും നീ പുറത്തേക്ക് ഇറങ്ങടാന്നു മറ്റവന്മാര്‍, ഇതു കേള്‍കേണ്ട താമസം മൂപ്പര്‍ വില്ല് പോലെ വളഞ്ഞ്‌ വാല് വീര്‍പിച്ചു ഒന്നുചീറ്റും മറ്റവന്മാര്‍ പോയില്ലങ്കില്‍ ഇവറ്റ കളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന അര്‍ത്ഥത്തില്‍ ഒന്നുനോക്കിയിട്ട് ബെഡ് റൂമിലെ കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടക്കും .അങ്ങനെ യിരിക്കെ കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി കുറെ ദിവസങ്ങളായി മീനൊന്നും കിട്ടാതെ കണ്ട ചപ്പും ചവറും ഒക്കെ തിന്നു കഴിയുകയായിരിന്നു ഞങ്ങളും അദ്ദുരൈമാന്‍കുട്ടിയും ,ഇനി മീന്‍ വാങ്ങിചില്ലങ്കില്‍ഞങ്ങള്‍ പട്ടിണി കിടക്കും എന്നുള്ള ഭീഷണിക്ക് മുന്നില്‍ പിശുക്കനായ ഞാന്‍ ഒറ്റപ്പെട്ടു . അങ്ങനെ ഒരുദിവസം മാര്‍ക്കറ്റില്‍ പോയി ഒരുകിലോ നൈമീന്‍ വാങ്ങി വീട്ടില്‍ കൊണ്ടുവന്നിട്ട് ''ഇതുമുഴുവന്‍ വറുത്തോളൂ.....'' എന്ന് ഞാന്‍ ,''ഇന്നു കാക്ക മലന്നു പറക്കും ''പുന്നാര ഭാര്യ ''ഉമ്മി വിചാരിക്കും പോലെ അത്ര പിശുക്കനല്ല വാപ്പി .......''മക്കളുടെ വക സുഖിപ്പിക്കല്‍ ,ഏതായാലും നൈമീന്‍ വീട്ടില്‍ അല്പം ഉണര്‍വ് ഉണ്ടാക്കി .കുട്ടികള്‍ വന്നിട്ട് കഴിച്ചോളാം എന്ന് അറിയിച്ചു കൊണ്ടു പള്ളികൂടത്തില്‍ പോയി ,ഭാര്യ ഇതു വറുത്തു വെച്ചിട്ട് മരുന്ന് വാങ്ങാന്‍ ആശുപത്രിയിലേക്കും പോയി .രാത്രി പണി കഴിഞ്ഞു വന്ന ഞാന്‍പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തത് കൊണ്ട് ഉറങ്ങാന്‍ കിടന്നു എന്റെ കൂട്ടത്തില്‍ അദ്ദു രൈമാന്‍ കുട്ടിയും കിടന്നു ,മീനിന്റെ കാര്യ ഓര്‍ത്തിട്ടു ഉറക്കോം വരണില്ല ഞാന്‍ അടുക്കളയില്‍ ചെന്നിട്ട് ഒരുമീന്‍ കഷണം എടുത്തിട്ട് പകുതി ഞാനും മറ്റേ പകുതി അദ്ദു രൈമാനുംകൊടുത്തു ശേഷം പൊയ്ക്കിടന്നുറങ്ങി .മീന്‍ ആരും അടിച്ച് മാറ്റാതിരിക്കാന്‍ വാതിലും ജനലുകളും കുറ്റിയിട്ടിട്ടാണ് കിടന്നത് ഇപ്പോള്‍ അകത്ത്ഞാനും അദ്ദു രൈമാനും മാത്രം ഉറങ്ങി എഴുന്നേറ്റപ്പോള്‍ അദ്ദു രൈമാന്‍ അടുത്തുതന്നെയുണ്ട് ഹാളില്‍ എന്തോ ചിതറി കിടക്കുന്നത് കണ്ട് ഞാന്‍ ഫോളോ ചെയ്തു അടുക്കളയില്‍ എത്തിയപ്പോള്‍ അല്പനേരത്തേക്ക് എന്റെ ഹാര്‍ട്ട്നിന്നുപോയി മീന്‍ മുഴുവനും ആരോ തിന്നിരിക്കുന്നു ഇനി ഞാന്‍ മക്കളോടും ഭാര്യ യോടും എന്ത് പറയും ഒരു മീന്‍ പോലും സൂക്ഷിക്കാന്‍ അറിയാത്തവന്‍ .... എനിക്ക് കലികേറി തുടങ്ങി എന്നിലെ ഷെര്‍ലക്ക് ഹോംസ് ഉണര്‍ന്നു എന്റെ ലെന്‍സിലൂടെ തെളിവുകള്‍ അദ്ദു രൈമാന്റെചുണ്ടിലെത്തി നിന്നു വയര്‍ അസാധാരണമായി വീര്‍ത്തിരിക്കുന്നു ദുഷ്ട്ടന്‍ , ദ്രോഹി എങ്കിലും നീ എന്നോട് ഇതു ചെയ്തല്ലോടാ പറയലും കാലുമടക്കി അടിക്കലും ഒരുമിച്ചായിരുന്നു അവന്‍ സ്ടയര്‍ റൂമിന്റെ ജനലി ലൂടെ ചാടി ഓടി ക്കളഞ്ഞു താഴെ വീണു കാലോടിഞ്ഞോ ആവോ .......ഇല്ല കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി .ഭാര്യയും മക്കളും തിരിച്ചെത്തി ...''.മീനെവിടെ '' അദ്ദു രൈമാന്റെ വയറ്റില്‍ ''ഞാന്‍ '' ഉവ്വേ .......അതോ നിങ്ങട വയറ്റിലോ''....ഭാര്യ എനിക്ക് സത്യത്തില്‍ കരച്ചില്‍ വന്നു ഇവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും മകള്‍ അടുത്ത് വന്നു വാ മണത്തി നോക്കി ''വാപ്പി തന്ന്യാ മീന്‍ തിന്നത് അദ്ദുരൈമാനല്ലഅവന്‍ കട്ടുതിന്നില്ല '' എന്റെ മക്കള്‍ക്ക്‌ എന്നേലും വിശ്വോസംആ പരട്ട പൂച്ചയോട് ,ഈശ്വരാ .........എന്റെ കണ്ണില്‍ ഇരുട്ട് കയറാന്‍ തുടങ്ങി ഞാന്‍ വായി തോന്നിയത് മുഴു വന്‍ വിളിച്ചു പറഞ്ഞു ഒച്ച കേട്ടുവന്ന അയല്‍വാസികളോട് ഞാന്‍ മീന്‍ കട്ടുതിന്ന കാര്യം മകന്‍ വിളമ്പി നന്ദി ഇല്ലാത്തവന്‍ ഇന്നലെയും ഒരു മന്‍ജ് വാങ്ങി കൊടുത്തതാണ് എന്നോര്‍ക്കണം .ഇതെല്ലാം കണ്ട് എന്നെ കളിയാക്കി ചിരിച്ചു കൊണ്ട് അദ്ദു രൈമാന്‍മതിലിന്റെ മുകളില്‍ മലന്നു കിടക്കുന്നു .....പോടാ പുല്ലെന്നും പറഞ്ഞ്‌..........ദുഷ്ട്ടന്‍

Monday 13 July 2009

ഒരു റിയാലിറ്റി ഷോ


ജോണ്‍മത്തായി അതാണ്‌ അയ്യാളുടെ പേര്‌ , ഒരു ഐടി കമ്പനിയിലെമുന്‍ ജീവനക്കാരന്‍, ഇപ്പോള്‍ തേരാപാരാ, വയസ്സ് നാല്പത്തിനാല് , ആസ്തി;.. മുവായിരം സ്കൊയര്‍ ഫീറ്റുള്ള ഒരു ചെറിയ വീടുവെക്കാന്‍ ബാങ്കില്‍ നിന്നും അമ്പതു ലക്ഷം വായിപ്പ എടുത്തു ദൈവാനുഗ്രത്താല്‍ മൂന്ന് ഗഡുക്കള്‍ അടച്ചു പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല,കാര്‍ എടുക്കുന്നതിനായി മറ്റൊരു ബാങ്കില്‍ നിന്നും അഞ്ചുലക്ഷംഎടുത്തുപിന്നെ ആവഴിക്ക് പോയിട്ടില്ല ഇപ്പോള്‍എഴുമാസമായി, മകനെഎഞ്ചിനിയറിങ്ങിനു വിടുന്നതിനു വേണ്ടി നാലുലക്ഷം വേറെ മകന്‍ ഇപ്പോള്‍ മൂനാം വര്‍ഷം, അങ്ങനെ ഏതാണ്ട് മുക്കാല്‍ കോടിയോളം കടം. ഇപ്പോള്‍ മൂപ്പര് മറൈന്‍ ഡ്രൈവിലെ തൂക്കു പാലത്തിനടുത്തുള്ള കല്‍കെട്ടില്‍ എന്തോ ചിന്തയില്‍ മുഴുകി ഇരിക്കുന്നു .[നമുക്കു മൂപ്പരുടെ മനസ്സിലൂടെ ഒന്നു കടക്കാം] .''വളരെ ചെറുപ്പത്തിലെ സര്‍ക്കാര്‍ ജോലികിട്ടിയ ഭാഗ്യ വാനായിരുന്നു താന്‍ പിന്നീട് മനസ്സിന് ഇഷ്ടപെട്ട പെണ്ണ് മൊത്തുള്ള കുടുംബജീവിതം ,ആറ്റുനോറ്റുണ്ടായആണ്‍ തരി .ചിലവുകള്‍ തനിക്ക് കിട്ടുന്ന ആയിരങ്ങളെ കൊണ്ടു പിടിച്ചുകെട്ടാന്‍പറ്റാതെആയി.
അങ്ങനെയാണ്
എല്ലാവരെയുംപോലെതാനുംഐടിയിലൂടെഅമേരിക്കയുടെ
ചിറകിന്നടിയില്‍
സുരക്ഷിതത്വംതേടിയത്.
പിന്നെ
പണംകൊണ്ടുള്ളഅറ്മാതിക്കലായിരുന്നു.
വീട്ടു
കാരുടെയുംകുടുംബക്കാരുടെയുംകണ്ണിലുണ്ണിയുംസര്‍വോപരിസഹായിയുമായി .സൊസൈറ്റിയില്‍ പേരും പെരുമയും.......... .എത്രപെട്ടന്നാണ്‌ എല്ലാം കൈവിട്ടു പോയത്,സാമ്പത്തിക മാന്ത്യം എല്ലാം തുലച്ചു .രാജി വെച്ചതിനാല്‍ തന്റെ പഴയ സര്‍ക്കാര്‍ ജോലിയും പോയി .കടവും കേറി ,തന്നെ കൊണ്ടു സാമ്പത്തിക ലാഭം ഉണ്ടാക്കിയവരും,പാര്‍ട്ടി കളില്‍ തന്നെ മുന്നില്‍ നിറുത്തി പുകഴ്ത്തി പാടാറുള്ള വരും ഇപ്പോള്‍ തന്നില്‍ നിന്നും പൂര്‍ണമായും അകന്നുകഴിഞ്ഞു ,അബദ്ധത്തില്‍ മുന്നില്‍ ചെന്നു പെട്ടാലോ അപ ശകുനം കണ്ടപോലെ ഒഴിഞ്ഞു മാറും ,എന്തിന് പറയുന്നു ഭാര്യക്കും മകനുംപോലും താനോരുഭാരമായി . ആര്‍ക്കുംവേണ്ടാതെ ഒരുനിമിഷം പോലും ജീവിക്കാന്‍ തനിക്ക് കഴിയില്ല
.വീട്ടില്‍ ഒരുവാഴ വിത്ത് പോലും ഇല്ലാത്ത തനിക്കെന്തിനാണ് കൃഷികാര്‍ ഉപയോഗിക്കുന്ന കീടനാശിനി എന്ന് കടക്കാരന്‍ കുട്ടപ്പന്‍ ചോതിക്കാഞ്ഞത് നന്നായി ''. [ അതാ....ഏഷ്യാ വിഷനിലെ ഉലഹന്നന്‍ വരുന്നുണ്ട് ഇനി മൂപ്പര്നോക്കികോളുംനമുക്കു മാറിനിന്നു കാണാം] ഉലഹന്നന്‍ ;''എന്താ ജോണ്‍അങ്കിളേ ഒരു സ്പെല്ലിംഗ് മിസ്‌ ടെയ്ക്ക് ......? '' ''ഓ ...ജീവിച്ചു മതിയായടാ ..കൊച്ചനെ ...'' ''ഓഹൊ ..അപ്പോള്‍ അതാണ്‌ കാര്യം, അല്ല .....ചേട്ടന്‍ ഒറ്റയ്ക്കാണോ ....അതോ ..കുടുംബത്തെയും കൂട്ടുന്നുണ്ടോ ....?'' ''ഒറ്റക്കാ .....അവര്‍ അമ്മയും മകനും ചാവാന്‍ തയ്യാറാവില്ല അതിന് അവര്‍ക്ക് അവരുടേതായ ന്യായങ്ങളുമുണ്ട് കേട്ടോ മോന്‍ ഒരുലക്ഷത്തിന്റെ ഒരു കൊട്ടേഷന്‍ യെടുത്തുട്ടുണ്ട് അത്രേ .... അവന്റെ ക്ലാസിലെ സിന്ധു ജോര്‍ജിനെ വളച്ച് അവളെ ഹോട്ടെല്‍ മുറിയില്‍ കൊണ്ടുപോയി പടം പിടിച്ച് ഒരു പാര്‍ട്ടിക്ക് കൊടുക്കാന്ന്'' ''അപ്പോള്‍ ചേച്ചിയോ ....? ''ഓ അവളെ ഇപ്പോള്‍ കാണാന്‍ പോലും കിട്ടാറില്ല ....ഒരു മസാജ് സെന്റെറില്‍ ഹെല്‍പര്‍ ആയിട്ട് പോകുന്നു .....എനിക്കാണ് എങ്കില്‍ പ്രതേകിച്ചു പണിയും ഇല്ല,എന്നെ ഇനി ആര്‍ക്കും വേണോ ന്നും ഇല്ല .....അതുകൊണ്ട് ഒറ്റയ്ക്ക് അങ്ങ് പോയേക്കാം എന്ന് കരുതി ........''
''അപ്പോള്‍ കടം വീട്ടണ്ടേ ...........ഓ ചേട്ടന്‍ ഇന്‍ഷൂര്‍ ചെയ്തുകാണുംഅല്ലെ ........? ''ഇല്ല......, അവര്‍ക്ക് വേണ്ടിയല്ലേ ഞാന്‍ കടക്കാരനായത് .....ഇനി അവരായി അവരുടെ പാടായി .............'' ''അങ്ങനെ പറയരുത്, ചേട്ടന്‍ പരിപാലിച്ചു പോന്ന ചേട്ടന്റെ കുടുംബത്തെ മറ്റുള്ളവര്‍ ചവിട്ടി അരച്ചാല്‍ .....ചേട്ടന്റെ ആത്മാവിന് മോക്ഷം കിട്ടുമോ .......?ഇല്ലല്ലോ .....അതുകൊണ്ട് ഇതിനൊരു പരിഹാരവുമായി ഞാന്‍ നാളെ വീട്ടിലേക്ക് വരാം ..........ഓക്കേ ........'' പിറ്റേദിവസം ഉലഹന്നന്‍ജോണിന്റെ വീട്ടില്‍ മകന്‍ മാര്‍ട്ടിന്‍നോട്‌''അപ്പച്ചന്‍ആത്മഹത്യചെയ്യാന്‍പോവുകയാണെന്ന്........!'' മാര്‍ട്ടിന്‍;''ഈശോയെഅപ്പച്ചന്‍ ഇതെന്തു ഭാവിചോണ്ടാ......
കടം മുഴുവനും എന്റേം അമ്മച്ചിയുടെയും തലയില്‍ വെച്ച് മുങ്ങാനോ.....സമ്മതിക്കില്ല ഞാന്‍'' ''പെടക്കല്ലേ മാര്ട്ടീനെ ...........അപ്പച്ചന്റെ ആ ...മനസ്സു കളയരുത് ....'' ''മനസ്സിലായില്ല '' ''മനസ്സിലാക്കിത്തരാം ഞങ്ങളുടെ ടീവിയില്‍ പുതിയൊരു റിയാലിറ്റി ഷോനടക്കുന്നുണ്ട് ആരും കാണിക്കാത്ത ഒന്ന്......അതില്‍ ഇതും പെടും സ്വയം മരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഈ ഷോ വില്‍ പങ്കെടുക്കാം '' '' അതുകൊണ്ട് ഞങ്ങള്‍ക്കെന്താണ് മെച്ചം അപ്പച്ചന്റെ കടം നിങ്ങള്‍ തീര്‍ക്കുമോ ....?''ഉലഹന്നന്‍ ;അതെന്തൊരു ചോദ്യമാടാ ........തീര്‍ക്കും എന്ന് മാത്രമല്ല അപ്പന്റെ കിട്നി, ഹാര്‍ട്ട്,തലച്ചോര്‍ ,കയ്യ് ,കാല് ,മുതലായ എല്ലാ അവയവങ്ങളും ആവിശ്യ കാര്‍ക്ക് നല്ലവിലയ്ക്ക് വില്‍ക്കാം ....വാങ്ങാനുള്ള ആശുപത്രികളുംറെഡി യായിട്ടുണ്ട് ....'' മാര്‍ട്ടിന്‍ ;''അമ്മച്ചിയേ യ്................ഇങ്ങോട്ട് വന്നേ............'' സൂസി ;''എന്നാടാ .............അലറുന്നെ ........'' '' ഇങ്ങോട്ടൊന്നു വന്നേ ....പിന്നെ ദേ......ഉലഹന്നന്‍ ചേട്ടന്‍ ഒരു കോളുംകൊണ്ടാ വന്നേക്കണേ ........'' മാര്‍ടിന്‍ സൂസിടെചെവിട്ടില്‍ കാര്യങ്ങള്‍ പറയുന്നു സൂസി ഉലഹന്നനെ പൊക്കിയെടുത്തു വട്ടം കറക്കി . ഉലഹന്നന്‍ ; ''വിട് ...വിട് ..ആളുകള്‍ കാണും ആ ...ഇനി നിങ്ങളുടെ മിടുക്ക് പോലെയായിരിക്കും കാര്യങ്ങള്‍ .....അപ്പോള്‍ ഞാന്‍ പോട്ടെ ........'' അമ്മയും മകനും കൂടി അപ്പനെ മുട്ടി ഉരുമിസോപ്പിട്ട്തേമ്പി ഒരുവിധം സമ്മതിപ്പിച്ചു ....കഞ്ഞി പോലും നേരെ ചൊവ്വേ കൊടുക്കാതിരിന്ന സഹധര്‍മിണി സൂപ്പും ,ചാപ്സും ,നല്കി താരാട്ട് പാടി ഉറക്കാന്‍ തുടങ്ങി . അങ്ങനെ റിയാലിറ്റിഷോ യുടെ ലൈവ് പ്രോഗ്രാം തുടങ്ങി . [ ഇനി ടീവി സ്ക്രീനിലൂടെ നമുക്കു നോക്കാം ] ....വേദിയില്‍ നടുക്ക് ഉയര്‍ന്നപീടത്തില്‍ പുഷ്പങ്ങള്‍ കൊണ്ട്അലങ്കരിച്ച കൊലമരവും അതിലെ മനോഹരമായ കയറും ,വലത്തേ അരികില്‍ മന്ത്രി ഉള്‍പെട്ട വിശിഷ്ട്ടവ്യക്തികള്‍ ,ഇടതു ഭാഗത്തായി ജോണിനെ ഒരുകൂട്ടം ഭിഷഗ്വരന്‍ മാര്‍ ഇരുത്തിയും കിടത്തിയും നിറുത്തിയുംപരിശോധിക്കുന്നു .ദാ........ഇപ്പോള്‍ കൊലക്കയറിന്റെ ക്ലോസപ്‌ ഷോട്ടാണ് ടീവിയില്‍, അതുകണ്ട് ലോകത്തിന്റെ പലഭാഗങ്ങളിലും ഉള്ള മലയാളികള്‍ സെറ്റ് ഒരിക്കിയ കലാകാരനെ പ്രശംസിക്കുന്നു .ഇപ്പോള്‍ സൂസി യുടെയും മകന്റെയും അപ്പച്ചനെ കുറിച്ചുള്ള പൊക്കി പറച്ചില്‍ നടന്നുകൊണ്ടിരിക്കുന്നു, അതുകണ്ട് മലയാളി കൊച്ചന്മാര്‍ സ്വന്തം തന്ത മാരെ പ്രാകുന്നു ,ഭാര്യ മാര്‍ കൊഞ്ഞനം കുത്തുന്നു . ഉലഹന്നന്‍ വേദിയില്‍ ; ''പ്രിയ പെട്ട മലയാളികളെ ...........ഇതാ ഈ ജോണ്‍അങ്കിളിന്റെ കുടുംബം ഇന്നുമുതല്‍ കോടീശ്വരന്‍ മാരാവുകയാണ് കാരണം അവയവ വ്യപാരത്തിലൂടെ രാജ്യത്തിന് കോടികളുടെ വിദേശ നാണ്യംനേടിത്തന്ന ഡെത്ത് ഓര്‍ ലൈഫ്‌ മെഡിക്കല്‍ മിഷനാണ് ഇദ്ദേഹത്തിന്റെ ബോഡി ഏറ്റെടുത്തിരിക്കുന്നത്, ആസ്ഥാപനതിന്റെ എംടി ഈ വേദിയില്‍ ഉണ്ട് രണ്ടു വാക്കു പറയുവാനായി അദ്ധേഹത്തെ ഞാന്‍ ക്ഷണിക്കുന്നു '' എം .ഡി : ''മാന്യന്‍ മാരെ മഹതികളെ ......ഇദ്ധേഹം മഹാനാണ് ....സ്വന്തം കുടുംബത്തിനു വേണ്ടി അദ്ദേഹം മരിക്കുന്നു ,മരിക്കുന്നു എന്ന് പറയുന്നതും പൂര്‍ണമായും ശരിയല്ല കാരണം ഇദ്ദേഹത്തിന്റെ ഓരോ അവയവങ്ങളെയും സമൂഹത്തില്‍ ഉന്നതരും മഹാന്മാരുമായ വ്യക്തികളില്‍ വച്ച്പിടിപ്പിക്കും , അത് വഴി ഇദ്ധേഹം അവരിലൂടെ ഉന്നതനായി ജീവിക്കും '' തുടര്‍ന്ന് വേദിയിലെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പൊടി പാറുന്നു ,ചിലര്‍ജോണിനെ പൊക്കിപൊക്കിദൈവത്തിന്റെ അയല്‍കാരനാക്കി വാഴ്ത്തി ''അത്യുന്നതങ്ങളില്‍ ജോണ്‍അങ്കിളിന്സ്തുതി ....''ഏറ്റവും അവസാനം ജോണിന്റെ ഊഴമെത്തി ''ഇല്ലാ ..... എനിക്ക് വയ്യാ .....എന്റെ കടം ....എന്റെ കടം ......ഈശോ യേ ...............എന്നെ രക്ഷിച്ചുകൂടെ ..........സ്നേഹിതരെ ....എന്റെ കടം വീട്ടി ..എന്റെ ജീവിതം തിരിച്ചു തന്നുകൂടേ...... എനിക്ക് ജീവിക്കണം .. എനിക്ക് ജീവിക്കണം ....''ഉലഹന്നന്‍ മൈക്ക്‌ തട്ടിപ്പറിക്കുന്നു ,എല്ലാവരും ജോണിനെതിരെ തിരിയുന്നു ,സൂസിയുടെ ശാപം ചാനല്‍ ഹൈലൈറ്റ് ചെയുന്നു ''എന്റെ കര്‍ത്താവേ .....ഈ കാലമാടന്‍ ഞങ്ങളെ ജീവിക്കാന്‍ അനുവതിക്കില്ലേ ....''പ്രേക്ഷകര്‍ സൂസിക്കും മകനും അനുകൂലമായി ജോണിനെ പ്രാകികൊണ്ട് എസ്സം .എസ്സ് വിടുന്നു ജോണിനെ അനുക്കൂലിക്കാന്‍ആരുമില്ലാതെയായി . ലക്ഷകണക്കിന് എസ്സം എസ്സ് വഴി ചാനലും ,മൊബൈല്‍ കമ്പനികളും തടിച്ചു .എന്നിട്ടും ജോണിന്റെ കടം ബാക്കിയായി , പറഞ്ഞ വാക്കുപാലിക്കാതെചാനലിനെയും ,പ്രേക്ഷകരെയും പറ്റിച്ച ജോണിനെതിരെ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തു .വിസ്താരങ്ങള്‍ക്കൊടുവില്‍ ജോണിനെ മരണം വരെ തൂക്കാന്‍ കോടതി വിധിച്ചു .വിധിയെ സാംസ്കാരിക കേരളം ആഹ്ലാതത്തോടെ എതിരേറ്റു ..........................പത്രങ്ങള്‍ കോടതിയുടെ ധീരതയെ പ്രശംസിച്ചു ........................

Tuesday 28 April 2009

ജോലിക്കിടയിലെ വേല വെപ്പ്


ഞങ്ങള്‍ ആദ്യമായി ഈ സ്ഥാപനത്തില്‍ ജോലിക്ക് കയറിയപ്പോള്‍ നടന്ന സംഭവമാണ് ഇത്

ഞങ്ങളുടെ കൂട്ടത്തില്‍ ഉടായിപ്പില്‍ ഉസ്താതായ ഒരാള്‍ ഉണ്ടായിരുന്നു ഞങ്ങളും അത്ര മോശക്കാരല്ല കെട്ടോ
എങ്കിലും ഒരു പണത്തൂക്കം മുന്‍പില്‍ മൂപ്പര് തന്നെ . ഞങ്ങളുടെ മെഷീന്‍ തറവാടി ആയതു കൊണ്ട് മുന്നോട്ട്‌
മാത്രമെ കറങ്ങു‌.പിന്നെ പുറകോട്ട്ഇങ്ങേരെ ഒന്നു കറക്കണമെങ്കില്‍ രണ്ടു പേര്‍ പെടാപ്പാട് പെടണം .ആജോലി
സ്ഥിരമായി വന്നു വീഴുന്നത് പുതുക്കകാരായ ഞങ്ങളുടെ തലയിലായിരിക്കും വേറെ നിവൃത്തിയില്ലാതെ സന്തോഷത്തോടെ ആ കൃത്യം ഞങ്ങള്‍ നിര്‍വഹിച്ചു പോന്നു.എന്നാല്‍ മുകളില്‍ പറഞ്ഞ മൂപ്പര് ആ സമയങ്ങളില്‍
കട്ടന്‍ കുടിക്കല്‍ ,മൂത്രമൊഴിക്കല്‍ മുതലായ ജീവന്‍ നിലനിറുത്താന്‍ ആവശ്യമായ പരിപാടികളിലേക്ക് നീങ്ങും
അതിന് കക്ഷിക്ക് ന്യായമായ അവകാശങ്ങളും ഉണ്ട്കെട്ടോ ,അദ്ദേഹം ഞങ്ങളെക്കാള്‍ നാല്മാസത്തേക്ക് സീനിയറാണ് .എന്നാല്‍ ഇതിനൊരു പരിഹാരം കാണണം എന്നുള്ള വാശിയില്‍ എന്‍റെസമകാലികന്‍ മാരില്‍രണ്ട്പേര്‍ മൂപ്പരെ
തക്കത്തിന് കിട്ടിയപ്പോള്‍ ഒരു കഥ അവതരിപ്പിച്ചു [ആയിടക്കാണ് എന്‍റെ പെങ്ങള്‍ മരിച്ചത് ]''എടാ ഞങ്ങളോട്
കാണിക്കുന്നത് പോലെ നീ വക്കൂനോട് കാണിച്ചാല്‍ അവന്‍ റിവേഴ്സ്‌ കറക്കണ ലിവര്‍ വച്ചു നിന്നെ അടിക്കും
കാരണം അവന്‍റെ പെങ്ങള്‍ മരിച്ച പ്പോള്‍ മുതല്‍ അവന്‍റെ മാനസിക നില അല്പം തെറ്റിയിരിക്കുകയാണ് അതുകൊണ്ട് സൂക്ഷിച്ചു വേണം അവനോടു പെരുമാറാന്‍ ''പക്ഷെ ഇതൊന്നും പോഴനായ ഞാന്‍ അറിഞ്ഞിട്ടില്ലായിരുന്നു . എന്‍റെ ഷിഫ്റ്റില്‍ എന്‍റെ കൂടെ റിവേഴ്സ്‌ കറക്കാന്‍ എന്നെക്കാള്‍ മുമ്പെ മൂപ്പര്‍ എത്താന്‍ തുടങ്ങി ,ഈവിവരം ഞാന്‍ മറ്റവന്‍ മാരോട് പറഞ്ഞു അപ്പോള്‍ അവന്മാര്‍ ചിരി തുടങ്ങി എന്നാല്‍ കാര്യം
പറഞ്ഞും ഇല്ല .ഒരുദിവസം ഞാന്‍ ലിവര്‍ എടുത്ത് കറക്കാന്‍ തുടങ്ങിയിട്ടും ഇവന്‍ വന്നില്ല സ്വാഭാവികമായും അല്പം ദേഷ്യത്തില്‍ ഇവിടെ വാടാ ......... എന്ന് ഞാന്‍ ഇവന്‍ എന്‍റെ അടുത്തേക്ക് വരുന്നതിനു പകരം അകന്നകന്നു പോകാന്‍ തുടങ്ങി ഞാന്‍ പുറകെ ചെന്നു വീണ്ടും വിളിച്ചു അപ്പോഴാണ്‌ രസം ഇവന്‍ അയ്യോ കെട്ടി
പുറത്തേക്കൊരോട്ടം .ഇവനിതെന്തു പറ്റി എല്ലാവരും പുറത്തേക്ക് ചെന്നു ''വക്കുഎന്നെ ലിവറിന് അടിക്കാന്‍ വന്നു .......
എല്ലാവരും എന്‍റെ നേരെ തിരിഞ്ഞു, ഞാന്‍ കുറ്റക്കാരനായി ,പലരും പേഴ്സണലായി ഉപദേശങ്ങളും തന്നു .ഒന്നും മനസിലാകാതെ ഞാന്‍ അന്തം വിട്ടു നില്‍പ്പായി .പിറ്റേന്നാണ് ഞാന്‍ നിജസ്ഥിതി അറിഞ്ഞത് ഞാന്‍ മാത്രമല്ലകേട്ടോ ബാക്കി എല്ലാവരും ,മൂപ്പര് ചമ്മി നാറി ഞാനോ .........................
ഹൊ ............ചിരിക്കണോ ,അതോ കരയണോ .................

Wednesday 8 April 2009

ഒരു വലിയ ചെറിയ കോഴി ക്കാര്യം

  • പലരും ആനക്കാര്യം പറയുമ്പോള്‍ ഞാനൊരു കോഴിക്കാര്യം പറഞ്ഞാല്‍ ആരെങ്കിലും പിണങ്ങുമോ ......ഇല്ലല്ലോ ങാ ...എന്നാല്‍ പറയാം ഞങ്ങളുടെ അയല്‍വാസിയായ പാക്കരേട്ടന്റെപുന്നാര സഹധര്‍മിണി യാണ് കുശുമ്പി ശാന്ത എന്ന് നാട്ടുകാര്‍ വിളിക്കുന്ന ശാന്തേച്ചി .സ്വതവേ മറ്റുള്ളവരുമായി ഏറ്റുമുട്ടല്‍ ഹോബിയാക്കിയ ശാന്തേ ചിക്ക് ആയിടക്ക്‌ ഒരു ബന്ധുവിനെ പറ്റിച്ചവകയില്‍ ഒരു ചാവാലി പൂവനെ കിട്ടി .പുന്നാരിച്ചും തീറ്റിച്ചും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കോഴി ഒരുമുതലായി .അതികം വൈകാതെ തന്നെ ശാന്തയുടെ ഇരട്ടി ഗുണം കോഴി കാണിച്ചു തുടങ്ങി .പറമ്പില്‍ തൂറാന്‍ പോകുന്ന കുഞ്ഞിങ്ങളുടെ പുറകെ കോഴിയും പോകും മലം ചിക്കിച്ചികഞ്ഞ് അതിലെ പോഷകാഹാരം തിന്നാന്‍ , ആദ്യമൊക്കെ മര്യാദ ക്കായിരുന്നു പിന്നെപിന്നെ സാധിക്കാന്‍ താമസമുള്ളവരെ കൊത്തി എഴുന്നേല്‍പിക്കാന്‍ തുടങ്ങി കുണ്ടീന്ന് ചോരയൊലിപ്പിച്ചു കൊണ്ട് വരുന്ന മക്കളെ കണ്ട് അമ്മമാര്‍ കച്ച മുറുക്കി .......തന്തമാര്‍ രോഷം പൂണ്ടു ,എങ്കിലും ശാന്ത യോട് നേരിട്ടു മുട്ടാന്‍ അവര്‍ക്ക് ആര്‍ക്കും ചുണയില്ല അതുകൊണ്ട് ചിലര്‍ കക്കൂസിനു വേണ്ടി പഞ്ചായത്തില്‍ അപേക്ഷ കൊടുത്തു .എന്ത് വന്നാലും കക്കൂസില്‍ തൂറില്ലഎന്ന് ശപഥം ചെയ്തവര്‍ശാന്തയോട് ഒന്ന്‌ നയത്തില്‍ സംസാരിക്കുന്നതിനായി കഷായം കല്യാണിയെ ചുമതലപ്പെടുത്തി .വായീന്ന് വരുന്നത്‌ കേട്ടാല്‍ പെറ്റതള്ള പോലും കൈവെക്കും അത് കൊണ്ടാണ് കല്യാണിക്ക് കഷായം എന്ന് ഇരട്ടപ്പേര് കിട്ടിയത് .കല്യാണി ഇടപെട്ടാല്‍ ഏത് കാര്യത്തിലും അവസാനം വെടിക്കെട്ട് ഉറപ്പാണ് .എങ്കിലും എതിരാളി ശാന്ത ആയതു കൊണ്ട്‌ വാക്ക് പയറ്റിനു ശേഷമുള്ള വാള്‍പയറ്റില്‍കല്യാണി ശരിക്കും വെള്ളം കുടിച്ചു ,അതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ഒരു അവസരം നോക്കിയിരിക്കുമ്പോള്‍ ദാ....മുന്നില്‍ ശാന്ത യുടെ പുന്നാരാ കോഴി ,പിന്നെ ഒന്നും നോക്കിയില്ല ...ബാ ...ബാ ..അരിയിട്ട് കൊടുത്തപ്പോള്‍ കോഴി കൊട്ടയുടെഅടിയില്‍ ഭദ്രം .അന്ന് രാത്രി കഷായവും കെട്ടിയോന്‍ കുമാരനും കൂടി താഴത്തെ ഷാപ്പീന്ന് മേടിച്ച കള്ളുംകൂട്ടി ശാന്ത യുടെ കോഴിയെ ആമാശയത്തിലേക്ക് അയച്ചു ,കള്ളിന്റെ കെട്ട് വിടാന്‍ താമസിച്ചതിനാല്‍ പിറ്റേന്ന് ഒരുപാടു താമസിച്ചാണ് അവര്‍ ഉണര്‍ന്നത് ,അപ്പോഴേക്കും ശാന്തയുടെ കോഴി മിസ്സായ വിവരം നാട്ടില്‍ പാട്ടായി ,കല്യാണി ആരോടും പറഞ്ഞില്ലങ്കിലും ശാന്തക്കു സംശയം കല്യാണിയെ തന്നെയായിരുന്നു ആവഴിയുള്ള അന്യേഷണം കല്യാണിയുടെ വീടിന്റെ പുറകിലെ തോട്ടില്‍ കിടന്ന കോഴി തൂവലില്‍ തട്ടി നിന്നു .പിന്നെ പറയണ്ടല്ലോ വഴക്കായി കയ്യാങ്കളിയായി,തന്റെ ഭാര്യയെ കുനിച്ചു നിറുത്തി ഇടിക്കുന്ന ശാന്തയെ കുമാരന്‍ പകുതി കോഴിയുടെ കരുത്തില്‍ ഒറ്റ തൊഴി ദെ ...കിടക്കുന്നു താഴത്ത് ശാന്ത .''പെണ്ണുങ്ങളെ തല്ലി ഹുങ്ക് കാണിക്കുന്നോ ഇതിന് പകരം എന്റെ ചേട്ടന്‍ ചോദി ച്ചില്ലങ്കില്‍എന്റെ ചേട്ടന്റെ പേര്‍ നിന്റെ പട്ടിക്ക് ഇട്ടോടാ പട്ടി ''ബൈ ശാന്ത .അന്ന് വൈകുന്നേരം ഷാപ്പില്‍ വെച്ച് കുമാരനെ കണ്ട പാക്കരന്‍ കള്ളിന്റെ കെട്ടില്‍ ചെത്തുകാരന്‍ അരവിന്തന്റെ കത്തിയെടുത്ത് ഒറ്റ വീശ് ദെ ...കിടക്കുന്നു പള്ള പൊളിഞ്ഞു കുമാരന്‍ താഴത്ത് .....ആശുപത്രി യില്‍ എത്തിയില്ല ...അതിനുമുമ്പേ കല്യാണി വിധവയായി ...അഞ്ചു വര്‍ഷങ്ങള്‍ ക്ക് ശേഷം ,ഇന്നു പാക്കരന്‍ ജൈലീന്നു പുറത്തിറങ്ങി വീട്ടിലേക്കുള്ള യാത്രയില്‍ ഫ്ലാഷ് ബാക്കുകള്‍മനസ്സില്‍ മിന്നി മറഞ്ഞു ,വീടിന്റെ മുന്നില്‍ എത്ത്യപ്പോള്‍ വീട്ടില്‍ അതാ ഒരുത്തന്‍ ഇരിക്കുന്നു ''താനാരാ '' ''ഞാന്‍ പ്രസന്നന്‍ താനാരാ '' ''ഞാന്‍ ശാന്തയുടെകെട്ടിയവന്‍ '
    ' ''ഓ ....ജൈലീപോയ പാക്കരേട്ടന്‍.......സംസാരം കേട്ടുകൊണ്ട് ശാന്ത പുറത്തേക്ക് വന്നു കയ്യില്‍ ഒരു കുട്ടിയും ,അല്ല ഇതാര് പാക്കരെയ്ട്ടനോ.....വന്നപാടെ ''എന്റെ ഏട്ടാ ...ഏട്ടന്‍ പോയെ പിന്നെ ആള്‍ക്കാര്‍ എന്റെമെക്കിട്ടു കേറാന്‍ വന്നപ്പ ചേട്ടന്റെ മാനം കാത്തതു ഈപ്രസന്നനാ
    ........''ഓഹോ എന്താ നിന്റ പണി ''ഉല്‍സവ സീസണില്‍ കിലിക്കികുത്ത്, അല്ലാതപ്പ ...പന്നി മലത്ത്''''ഈകുട്ടി ഏതാണ്''''എന്റെതാണ് ''
    ശാന്ത ''നിന്റെയോ അപ്പ കൊച്ചിന്റെ തന്താ .....'' '' പ്രസന്നന്‍ ''പാക്കരന്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ തളര്‍ന്നുകൊണ്ട് ''അപ്പോള്‍ ഞാന്‍ .......''ഏട്ടന്‍ എന്റെ പുന്നാര കെട്ടിയോന്‍ .......പ്രസന്നാ ഇനി നീ പൊക്കോ ....'' അപ്പ ..ചേച്ചി നമ്മുടെമോന്‍ ....''ഇനി ഇവന്‍ എന്റെ പാക്കരെട്ടന്റെ മോനാ ....അല്ലെ പാക്കരേട്ടാ ....അങ്ങനെ പക്കരെട്ടനും നല്ലൊരു അച്ഛനായി ....ഭര്‍ത്താവായി .. സുഖംആയി ജീവിച്ചു .........ശുഭം


ഇതിനൊരു പിന്‍ കുറിപ്പുണ്ട് ;വൃത്തിയും മെനയും ഇല്ലാതിരുന്ന ഒരുസമൂത്തെ ആദ്യമായി കക്കൂസ്
കെട്ടാന്‍ പ്രേരിപ്പിച്ചുകൊണ്ട് ആധുനിക മനുഷ്യന്‍ മാരുടെ കൂട്ടത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് ഈ കഥയിലെ പൂവന്‍ കോഴിയാണ് എന്നകാര്യം നാം മറക്കരുത് ,അതുകൊണ്ട് തന്നെ എന്തൊക്കെ പ്രശ്നം ഉണ്ടാക്കിയാലും ഞങ്ങളുടെ നാട്ടില്‍ കോഴികള്‍ക്ക് ഇപ്പോഴും ഭയമില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ കൊടുത്തിട്ടുണ്ട് .ചില ആര്‍ട്ട് ആന്‍ഡ് സ്പോര്‍ട്സ് ക്ല്ലുബ് കാരാകട്ടെ അവരുടെ വാര്‍ഷിക പരിപാടിയുടെ ദിവസം ഗ്രാമത്തിലെ ഏറ്റവും നല്ല കോഴിയെ തിരഞ്ഞെടുക്കുന്ന ഒരു മത്സരം തന്നെ നടത്താറുണ്ട്‌ .....മോശം പറയരുതല്ലോ ദൂര ദിക്കില്‍ നിന്നുപോലും ലക്ഷണമൊത്ത ധാരാളം കോഴികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്‌................

Tuesday 31 March 2009

ഒരു കല്യാണക്കാര്യം

പണ്ട് ഞങ്ങളുടെ കൂടെ പാര എന്തെന്ന് അറിയാത്ത ഒരു മഹാന്‍ ഉണ്ടായിരുന്നു .മൂപ്പര്‍ക്ക് എല്ലാവരോടും അതിരറ്റ സ്നേഹമായിരുന്നു .അതുകൊണ്ട് കക്ഷി പറയുന്നത് ഞങ്ങള്‍ക്ക് വേദ വാക്യവുമായിരുന്നു . ആരുടെ എങ്കിലും വീട്ടില്‍ മൂപ്പര് ചെന്നാല്‍ വീട്ടു കാര്‍ക്ക് അന്ന്‍ സ്വസ്ഥമായി ഉറങ്ങാന്‍ പറ്റിയിരുന്നില്ല .
നുണയൊന്നും മൂപ്പര് പറയില്ല കെട്ടോ. ഉദാഹരണത്തിന് വല്ലപ്പോഴും സിഗരട്ട് വലിക്കുന്ന ഒരാളുടെ വീട്ടില്‍ ചെന്ന്‍ പുള്ളിക്കാരന്റെ സഹധര്‍മിണി യോട് ഇയ്യാള് പറയും "ഹൊ .....എന്റെ ഇത്ത ഇങ്ങേരുടെ വലി ഇത്തിരി കൂടുന്നുണ്ട് കെട്ടോ ..............ഇങ്ങനെ പോയാല്‍ഇത്താക്ക് ഭര്‍ത്താവിനെ നഷ്ടപെടും '' പോരെ ......പൂരം . മൂപ്പരുടെ പ്രധാന വിനോദം ഇതൊന്നുമല്ല .കൂട്ടത്തില്‍ ഉള്ളവരുടെ കല്യാണങ്ങള്‍ക്ക് പോയി അത് പരമാവതി കുളമാക്കുക എന്നതാണ് ..........ഇങ്ങനേക്കയാണ് എങ്കിലും ആളൊരു പരോപകാരിയാണ് കെട്ടോ ...അങ്ങനെ ഇരിക്കുമ്പോളാണ് മൂപ്പര്‍ക്ക് പെണ്ണാലോചന ഞങ്ങള്‍ ആദിവസത്തിനായി കാത്തിരുന്നു .അങ്ങനെ ആ സുദിനം വന്നു. ഞങ്ങളുടെ കൂട്ടത്തില്‍ പകല്‍ പടക്കകടയില്‍ പണിയുള്ള ഒരു പാരയുണ്ട് .[ഓ ..മറന്നുപോയി ഞങ്ങള്‍ മൂങ്ങയെ പോലെ രാത്രി പണി എടുക്കുന്നു എന്ന് പറയുന്ന കൂട്ടത്തിലാണ് കെട്ടോ.....] മൂപ്പര് ഏതാണ്ട് ഇരുപത്തിഅഞ്ചു മീറ്റര്‍ നീളമുള്ള മാലപടക്കവും അതിന് അലങ്കാരമായി കുറെ ഗുണ്ട് കളുമായി തലേന്ന് രാത്രി തന്നെ തയ്യാറായി നിന്നു ,വികല വരയില്‍ ഡോക്ട്രേറ്റ് എടുത്ത ഒരു മഹാന്‍ കൂട്ടത്തില്‍ ഉണ്ട് മൂപ്പര് കഥാനായകന്റെ ഭാവിയിലെ കുഞ്ഞു കുട്ടി പരാദീനതകള്‍ അടങ്ങിയ ഒരു ഉശിരന്‍ കാര്‍ടൂണ്‍ വരച്ചു ,അതിന്റെ പത്തിരുപത് ഫോട്ടോ കോപ്പി എടുത്ത് എന്തിനും തയ്യാറായി ചിലര്‍ നിന്നു അറ്റകൈ പ്രയോഗത്തിനായി ഗില്‍റ്റ് പൊടിയുമായി മറ്റു ചിലര്‍ .അങ്ങനെ പ്രഭാതമായി കല്യാണ വീട്ടിലേക്ക് ...ആടിയുംപാടിയും ഞങ്ങള്‍ നീങ്ങി ,അവിടെ ചെന്നപ്പോള്‍ ചെക്കനെ മാത്രം എങ്ങും കാണുന്നില്ല ;''ഇനി വീട് തെറ്റിയോ'' ചിലര്‍ ''ഇല്ലന്നെ ഇതുതന്നെയാ ....ഏതായാലും വിശന്നിട്ടുവയ്യ ഭക്ഷണം കഴിക്കാം ''അങ്ങനെ ഇരിക്കുമ്പോള്‍ അതാ ...മാനത്ത് നിന്നു പൊട്ടി വീണ പോലെ ഒരു കൂട്ടം ആജാനഭാഹുക്കളുടെനടുക്ക് നമ്മുടെ കഥാനായകന്‍ .ഒന്നു ചിരിചെന്ന്‍വരുത്തി ഹാ ...എന്താടാ ഉവ്വേ ...പന്തം കണ്ട പെരുചാഴിയെപോലെ നില്‍ക്കുന്നത് ഇങ്ങോട്ട് വാടാ ഉവ്വേ ....കൂട്ടത്തിലെ കോട്ടയം കാരന്‍ .എല്ലാദിവസവും ഞാന്‍ നിങ്ങളുടെ കൂടെ അല്ലെ ഇന്നത്തെ ദിവസം ഞാന്‍ ഇവരുടെ കൂടെയാണ് '' ഹാ ..അതെന്തു വര്‍ത്തമാനമാടാ ''ഞങ്ങള്‍ ''അത് അങ്ങനെയാ ....ങാ ..പിന്നെ കൂടുതല്‍ വിളച്ചില്‍ എടുത്താല്‍ ഇവര്നിങ്ങളെ മൂക്കില്‍ കേറ്റും'' മൂപ്പര്‍ ''ആഹാ .....അത്രക്കായാ ....നിന്റെ കല്യാണം ഞങ്ങള്‍ പപ്പടമാക്കും ''ഞങ്ങളുടെ രക്തം തിളച്ചു .അധികം താമസിയാതെ അത് തണുത്ത്‌ഐസ് പോലയായി കാരണം ഞങ്ങള്‍ ഓരോരുത്തരുടെയും ഇടവും വലവുംഈരണ്ട് പേര്‍ വീതം വന്ന്‍നിരന്നു വി .വി .ഐ .പി കള്‍ പങ്കേടുക്കുന്ന ചടങ്ങ് പോലെ അവര്‍ ഞങ്ങളെ കൊടഞ്ഞിട്ടുപരിശോധിക്കാന്‍ തുടങ്ങി പടക്കമാല്ലാത്ത ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന സകല ടൂള്‍സും അവര്‍ പിടിച്ചെടുത്തു .പടക്കം വഴിയില്‍ ആരും കാണാതെ വെച്ചിരുന്നത് കാരണം അത് കിട്ടി പക്ഷെ ആര് പൊട്ടിക്കും നീ ...പൊട്ടിക്ക് ..നീ പൊട്ടിക്ക് പരസ്പരം തള്ളാന്‍തുടങ്ങി അവസാനം ആരും കാണാതെ വഴിയില്‍ വെച്ച് പൊട്ടിച്ച് വേഗം കടന്നു കളയാം എന്ന് തീരുമാനമായി .അങ്ങനെ വില്ലോടിഞ്ഞ വീരന്‍ മാരായി ഞങ്ങള്‍ ഒരു കണക്കിന് ആപ്പീസില്‍ തിരിച്ചെത്തി വീരവാദം മുഴക്കി ........ഹൊ ഞങ്ങളെ സമ്മതിക്കണ്ടേ .........................................................

Tuesday 24 March 2009

ഞാനൊരു വക്കു ആയ കഥ


ഞാന്‍ സത്യം മാത്രമെ പറയാറുള്ളൂ..... കാരണം ഞാനൊരു സത്യസന്തനാണ് .എന്നാല്‍ അതിന്റെ ഇടയില്‍ അല്‍പം പൊടിക്കൈകള്‍ചേര്‍ത്ത് ഒന്നു മിനുക്കാന്‍ ശ്രമിക്കുന്നത് ഒരു തെറ്റാണോ ..............
അല്ല നിങ്ങള്തന്നെ പറയു .........അങ്ങനെ ........എന്റെ വാക്കുകള്‍ ശ്രദ്ധ യോടെ കേള്‍ക്കുന്ന അവര്‍ ....ഞാന്‍ പറഞ്ഞുകഴിയുമ്പോള്‍ ..............ഇതു പള്ളിക്ക് കൊടുക്കാം എന്നൊക്കെ പറയാന്‍ തുടങ്ങും
ആദ്യമാദ്യം ഇതു ഞാന്‍ കാര്യമാക്കിയില്ല .....പിന്നെ പിന്നെ വാ തുറക്കാന്‍ പറ്റാതെ ആയി.....ശേഷം അതിലൊരു വിദ്വാന്‍
എന്റെ ഈ 'മഹത്തായ' വാക്കുകളെ ................പള്ളിയിലേക്ക് വക്കഫ് ചെയ്യുക .....എന്ന.....ആ ചരിത്രപ്രസിദ്ധമായ വിളമ്പരം നടത്തി ..............പിന്നീട് ......... അത് ലോപിച്ച് വക്കു ആയി
അങ്ങനെ സംഭവിക്കനുള്ളത് സംഭവിച്ചുഇനി അനുഭവിച്ചു തീര്‍ക്കാം . മൂട്ടില്‍ വളര്‍ന്ന ഈ പാഴ്മരം ഒരു ഫലവൃക്ഷമാക്കാന്‍ എന്നെ നിങ്ങള്‍ സഹായിക്കില്ലേ ....
അനുഗ്രഹിച്ചാലും ആശീര്‍വദിച്ചാലും ...................... എന്ന് സ്വന്തം വക്കു

Saturday 21 March 2009

വേലകാര്യം

വലിയൊരു പത്രം .....അതിലെ അച്ചടി ശാല ........പത്തു പന്ത്രണ്ടു പേര്‍ രാത്രിയും പകലുമായി ജ്വാലി ചെയ്യുന്നു.. പകല്‍ മുഴുവന്‍ തൂത്ത് തുടയും പരദൂഷണവും ......രാത്രിയോ,മെഷീന്‍ ഓണ്‍ ആകുന്നതു വരെ കത്തിയും കൊടുവാളും ......ഓണ്‍ ആകിയാല്‍ പിന്നെ ഉറക്കം തുടങ്ങും. സ്വപ്നത്തില്‍ പത്രം അടി നടക്കും.
കൂട്ടത്തില്‍ ഏറ്റവും ചാഞ്ഞു വീഴാന്‍ നില്ക്കുന്ന മരം ഞാന്‍ ആയതുകൊണ്ട് മിക്കവാറും ഞാന്‍ തന്നെ ആയിരിക്കും കത്തിക്ക് ഇര..............ദൈവമേ ...................ഇവരെ കാക്കേണമേ .................

Wednesday 18 March 2009

വീട്ടു വിശേഷം

എന്‍റെ വീട്ടില്‍ മൊത്തം ഏഴു ജീവികള്‍
ഞാനും എന്‍റെ പൊണ്ടാട്ടിയും പിന്നെ രണ്ടു വികൃതികളും
ഒരു ആണും ഒരു പെണ്ണും , പിന്നെ മൂന്ന് പൂച്ചയും ഇതില്‍
പാവങ്ങളായി പൂച്ചകള്‍ മാത്രം ബാക്കി മൂനും പുലികള്‍
ഞാന്‍ മാത്രം വെറും എലി....................