Tuesday 31 March 2009

ഒരു കല്യാണക്കാര്യം

പണ്ട് ഞങ്ങളുടെ കൂടെ പാര എന്തെന്ന് അറിയാത്ത ഒരു മഹാന്‍ ഉണ്ടായിരുന്നു .മൂപ്പര്‍ക്ക് എല്ലാവരോടും അതിരറ്റ സ്നേഹമായിരുന്നു .അതുകൊണ്ട് കക്ഷി പറയുന്നത് ഞങ്ങള്‍ക്ക് വേദ വാക്യവുമായിരുന്നു . ആരുടെ എങ്കിലും വീട്ടില്‍ മൂപ്പര് ചെന്നാല്‍ വീട്ടു കാര്‍ക്ക് അന്ന്‍ സ്വസ്ഥമായി ഉറങ്ങാന്‍ പറ്റിയിരുന്നില്ല .
നുണയൊന്നും മൂപ്പര് പറയില്ല കെട്ടോ. ഉദാഹരണത്തിന് വല്ലപ്പോഴും സിഗരട്ട് വലിക്കുന്ന ഒരാളുടെ വീട്ടില്‍ ചെന്ന്‍ പുള്ളിക്കാരന്റെ സഹധര്‍മിണി യോട് ഇയ്യാള് പറയും "ഹൊ .....എന്റെ ഇത്ത ഇങ്ങേരുടെ വലി ഇത്തിരി കൂടുന്നുണ്ട് കെട്ടോ ..............ഇങ്ങനെ പോയാല്‍ഇത്താക്ക് ഭര്‍ത്താവിനെ നഷ്ടപെടും '' പോരെ ......പൂരം . മൂപ്പരുടെ പ്രധാന വിനോദം ഇതൊന്നുമല്ല .കൂട്ടത്തില്‍ ഉള്ളവരുടെ കല്യാണങ്ങള്‍ക്ക് പോയി അത് പരമാവതി കുളമാക്കുക എന്നതാണ് ..........ഇങ്ങനേക്കയാണ് എങ്കിലും ആളൊരു പരോപകാരിയാണ് കെട്ടോ ...അങ്ങനെ ഇരിക്കുമ്പോളാണ് മൂപ്പര്‍ക്ക് പെണ്ണാലോചന ഞങ്ങള്‍ ആദിവസത്തിനായി കാത്തിരുന്നു .അങ്ങനെ ആ സുദിനം വന്നു. ഞങ്ങളുടെ കൂട്ടത്തില്‍ പകല്‍ പടക്കകടയില്‍ പണിയുള്ള ഒരു പാരയുണ്ട് .[ഓ ..മറന്നുപോയി ഞങ്ങള്‍ മൂങ്ങയെ പോലെ രാത്രി പണി എടുക്കുന്നു എന്ന് പറയുന്ന കൂട്ടത്തിലാണ് കെട്ടോ.....] മൂപ്പര് ഏതാണ്ട് ഇരുപത്തിഅഞ്ചു മീറ്റര്‍ നീളമുള്ള മാലപടക്കവും അതിന് അലങ്കാരമായി കുറെ ഗുണ്ട് കളുമായി തലേന്ന് രാത്രി തന്നെ തയ്യാറായി നിന്നു ,വികല വരയില്‍ ഡോക്ട്രേറ്റ് എടുത്ത ഒരു മഹാന്‍ കൂട്ടത്തില്‍ ഉണ്ട് മൂപ്പര് കഥാനായകന്റെ ഭാവിയിലെ കുഞ്ഞു കുട്ടി പരാദീനതകള്‍ അടങ്ങിയ ഒരു ഉശിരന്‍ കാര്‍ടൂണ്‍ വരച്ചു ,അതിന്റെ പത്തിരുപത് ഫോട്ടോ കോപ്പി എടുത്ത് എന്തിനും തയ്യാറായി ചിലര്‍ നിന്നു അറ്റകൈ പ്രയോഗത്തിനായി ഗില്‍റ്റ് പൊടിയുമായി മറ്റു ചിലര്‍ .അങ്ങനെ പ്രഭാതമായി കല്യാണ വീട്ടിലേക്ക് ...ആടിയുംപാടിയും ഞങ്ങള്‍ നീങ്ങി ,അവിടെ ചെന്നപ്പോള്‍ ചെക്കനെ മാത്രം എങ്ങും കാണുന്നില്ല ;''ഇനി വീട് തെറ്റിയോ'' ചിലര്‍ ''ഇല്ലന്നെ ഇതുതന്നെയാ ....ഏതായാലും വിശന്നിട്ടുവയ്യ ഭക്ഷണം കഴിക്കാം ''അങ്ങനെ ഇരിക്കുമ്പോള്‍ അതാ ...മാനത്ത് നിന്നു പൊട്ടി വീണ പോലെ ഒരു കൂട്ടം ആജാനഭാഹുക്കളുടെനടുക്ക് നമ്മുടെ കഥാനായകന്‍ .ഒന്നു ചിരിചെന്ന്‍വരുത്തി ഹാ ...എന്താടാ ഉവ്വേ ...പന്തം കണ്ട പെരുചാഴിയെപോലെ നില്‍ക്കുന്നത് ഇങ്ങോട്ട് വാടാ ഉവ്വേ ....കൂട്ടത്തിലെ കോട്ടയം കാരന്‍ .എല്ലാദിവസവും ഞാന്‍ നിങ്ങളുടെ കൂടെ അല്ലെ ഇന്നത്തെ ദിവസം ഞാന്‍ ഇവരുടെ കൂടെയാണ് '' ഹാ ..അതെന്തു വര്‍ത്തമാനമാടാ ''ഞങ്ങള്‍ ''അത് അങ്ങനെയാ ....ങാ ..പിന്നെ കൂടുതല്‍ വിളച്ചില്‍ എടുത്താല്‍ ഇവര്നിങ്ങളെ മൂക്കില്‍ കേറ്റും'' മൂപ്പര്‍ ''ആഹാ .....അത്രക്കായാ ....നിന്റെ കല്യാണം ഞങ്ങള്‍ പപ്പടമാക്കും ''ഞങ്ങളുടെ രക്തം തിളച്ചു .അധികം താമസിയാതെ അത് തണുത്ത്‌ഐസ് പോലയായി കാരണം ഞങ്ങള്‍ ഓരോരുത്തരുടെയും ഇടവും വലവുംഈരണ്ട് പേര്‍ വീതം വന്ന്‍നിരന്നു വി .വി .ഐ .പി കള്‍ പങ്കേടുക്കുന്ന ചടങ്ങ് പോലെ അവര്‍ ഞങ്ങളെ കൊടഞ്ഞിട്ടുപരിശോധിക്കാന്‍ തുടങ്ങി പടക്കമാല്ലാത്ത ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന സകല ടൂള്‍സും അവര്‍ പിടിച്ചെടുത്തു .പടക്കം വഴിയില്‍ ആരും കാണാതെ വെച്ചിരുന്നത് കാരണം അത് കിട്ടി പക്ഷെ ആര് പൊട്ടിക്കും നീ ...പൊട്ടിക്ക് ..നീ പൊട്ടിക്ക് പരസ്പരം തള്ളാന്‍തുടങ്ങി അവസാനം ആരും കാണാതെ വഴിയില്‍ വെച്ച് പൊട്ടിച്ച് വേഗം കടന്നു കളയാം എന്ന് തീരുമാനമായി .അങ്ങനെ വില്ലോടിഞ്ഞ വീരന്‍ മാരായി ഞങ്ങള്‍ ഒരു കണക്കിന് ആപ്പീസില്‍ തിരിച്ചെത്തി വീരവാദം മുഴക്കി ........ഹൊ ഞങ്ങളെ സമ്മതിക്കണ്ടേ .........................................................

7 comments:

0000 സം പൂജ്യന്‍ 0000 said...

kollaam , poratte baakki koodi.

റാഫി said...

vakkuveee kollam ketta....kakshi aara

റാഫി said...

vakkuveee kollam ketta....kakshi aara

sakkeer hussain said...

enthoot erapalitharam anu ningal kaniche, avanu sarikkum onnu pottichittu varamayirunnille

sakkeer hussain said...

enthoot erapalitharam anu ningal kaniche, avanu sarikkum onnu pottichittu varamayirunnille

T.A. RASHEED said...

thallaan angu chennaa mathi avar elloori soop vekkumathrey nattelley illa baakkiyulla ellum koodi poyaal njngalude kaaryam parithaapakaramaakum

Unknown said...

poooooooooratte,poratte iniyum vakkuvinte vakafukal