Monday 5 October 2009

പെരുന്നാള്‍ കുപ്പായത്തില്‍ പൂച്ചയുടെ പാര

തൃശൂര്‍ കമ്പനിയുടെ പുതിയ എഡിഷന്‍ വന്നപ്പോള്‍ അവിടുത്തെ മിഷ്യന്റെ പരിപ്പെടുത്തു കൊടുക്കാന്‍ കൊച്ചി എഡിഷനില്‍ നിന്നു നിയമിച്ചത് എന്നെയാണ് .അവിടെ ചെന്നപ്പോള്‍ തന്നെ മനസിലായി നമ്മുടെ പരിപ്പ് അവിടെ വേകില്ലാന്നു,പിന്നെ തൊട്ടും തലോടിയും ഒരുമാസം പിടിച്ചു നില്‍ക്കണമല്ലോ,അങ്ങനെ കൊച്ചിയില്‍ വെച്ചു ഇറക്കാന്‍ പറ്റാതിരുന്ന പഴയ വക്കഫുകള്‍ പൊടിതട്ടി പുതിയ പൌചിലാക്കി ഇറക്കാം എന്നുവിചാരിച്ച് സര്‍വ ഗുരുക്കന്‍മാരെയും മനസ്സില്‍ ധ്യാനിച്ചു feeld lekku ഇറങ്ങി .എന്നാല്‍ നമ്മുടെ സര്‍വ പ്രതീക്ഷയും തകര്‍ത്തുകൊണ്ട്ആവിടുത്തെ കാലമാടന്മാര്‍ ലേറ്റസ്റ്റ്‌ വക്കഫുകളെ കൊണ്ടു എന്നെ നക്കി തുടച്ചു , എനിക്ക് thripthi ആയി പണ്ടു ഉമ്മ പറയുമായിരുന്നു അറിയാത്ത പുള്ളക്ക് ചൊറിയുമ്പോള്‍ അറിയുമെന്ന് .ആ വഴിയും അടഞ്ഞു എന്നാലും തോറ്റുപിന്മാറരുതല്ലോ ,അങ്ങനെ ഇരിക്കുമ്പോഴാണ് അവിടെ കാന്റീനില്‍ പാചകക്കാരന്‍ സുഗമില്ലാതെ പോയത് ,ഇതുതന്നെ അവസരംകാന്റീന്‍ എങ്കില്‍ കാന്റീന്‍ അന്ന് വരെ ഒരു ചായക്ക് കറക്റ്റായിട്ട് മധുരം ഇടാന്‍ പോലും അറിയാത്ത ഞാന്‍ ചോറ് വെക്കാനും കറിവെക്കാനും മറ്റും തുടങ്ങി, തിന്നുമ്പോള്‍ ഓരോരുത്തരുടെയും മുഖം കഥ കളിക്കാര്‍ മുഖം വക്രിക്കുന്നപോലെ കാണിക്കുന്നത് ഞാന്‍ കണ്ടില്ലാന്നു നടിക്കും ,''എങ്ങനെയുണ്ട് കുട്ടാ കറി ..........? '' ''സൂപ്പറായിട്ടുണ്ട് ഇക്കാ '',ഓ ഞാന്‍ ധന്ന്യനായി .പ്രസ്സില്‍ വയനാട്ടില്‍ നിന്നുള്ള കുറച്ചു കുട്ടികള്‍ ഉണ്ട് ,ഇവര്‍ ഏതാണ്ട് മൂനാല് മാസം കൂടുമ്പോളാണ് വീട്ടില്‍ പോകാറ് ,പോകുന്നതിനു ഒരാഴ്ച മുമ്പു മുതല്‍ ഒരുക്കം തുടങ്ങും ,അങ്ങനെ പെരുന്നാള്‍ അടുത്തു ,ഇവന്‍ മാരില്‍കുറച്ചു പേര്‍ പെരുന്നാളിന് അഞ്ചാറു ദിവസം മുമ്പു പോയി ബാക്കി യുള്ളവര്‍ പെരുന്നാള്‍ തലേന്ന് രാത്രി പത്രം അടികഴിഞ്ഞ്‌വെളുപ്പിന് പോകും ഇവര്‍ കോഴിക്കോട് എത്തും ബോഴേക്കും പെരുന്നാള്‍ നമസ്ക്കാരത്തിന്റെ സമയമാകും അവിടെ നിസ്കരിക്കാം ഇതാണ് ധാരണ .കൂട്ടത്തിലുള്ള വാവ എന്നുവിളിക്കുന്ന പയ്യന്‍ പോകാനുള്ള പുതിയ ഡ്രെസ്സുകള്‍ കട്ടിലില്‍ ഭംഗി യായി മടക്കി വെച്ചിട്ടാണ് ജോലിക്ക് പോയത് .കോര്‍ടെഴ്സില്‍നിന്നും അവസാനം ഇറങ്ങിയ മഹാന്‍ ഫ്രണ്ടിലെ വാതില്‍ പൂട്ടി താക്കോല്‍ നമ്മുടെ വാവേട ജനാലയുടെ അരികില്‍ വെച്ചു .വെളുപ്പിനെ ഭക്ഷണം [saadhaarana വെളുപ്പിനെ ഉണ്ടാക്കി കഴിക്കും ]ഉണ്ടാക്കാന്‍ വേണ്ടി ഞാനും ,മുഹമ്മദും കൂടി നേരത്തെ കോര്‍ ട്ടെഴ്സിലേക്ക് പോന്നു നോക്കുമ്പോള്‍ താക്കോല്‍വെച്ചടുത്തു കാണുന്നില്ല .എന്റെ വെപ്രാളംകണ്ടപ്പോള്‍ മുഹമ്മത് പറഞ്ഞു പരിഭ്രമിക്കേണ്ട പുറകിലെ വാതില്‍ ലോക്ക് ചെയ്തിട്ടില്ല അതിലെ കയറാം ,ഹൊ എന്തൊരു ബുദ്ധി ഞാന്‍ സാഷ്ടാംഗം വീണുപോയി .പുറകില്‍ കൂടി അകത്തു കയറി താക്കോല്‍ അകത്തു വീണുട്ടുണ്ടാകും എന്നധാരണയില്‍ തപ്പാന്‍ തുടങ്ങി ,അപ്പോഴതാ വാവ യുടെ പുതിയ കുപ്പായത്തില്‍ കുറുക്കു പോലുള്ള എന്തോ സാധനം പറ്റിയിരിക്കുന്നു പറ്റി എന്ന് പറഞ്ഞാ പോര നിറഞ്ഞിരിക്കുന്നു ,എന്ത് സാധനമാണെന്ന് നോക്കാന്‍ വേണ്ടിഅടുത്തേക്ക് ചെന്നപ്പോള്‍ അസഹ്യമായ ദുര്‍ഗന്തം എനിക്ക് ഓക്കാനം വന്നിട്ട് സഹിക്കാന്‍ പറ്റാതെയായി ,ഒച്ചകേട്ട്‌ മുഹമ്മദ്‌ എത്തി ''എന്താ വക്കു .....'' ''ദെ ...വാവേടകുപ്പായത്തില്‍ പൂച്ച തൂറി '' അവസാനം വീട് പൂട്ടി ഇറങ്ങിയ മഹാന്‍ താക്കോല്‍ ജനാലയുടെ സൈഡില്‍ വെച്ചിട്ട് ജനാലയുടെ ഡോര്‍ അടക്കാന്‍ മറന്നു പോയി ,രാത്രി നല്ല മഴ കാരണം ഏതോ കുരുത്തം കെട്ടപൂച്ച തണുപ്പ് അടിക്കാതിരിക്കാന്‍ കുപ്പായത്തില്‍ കേറി കിടന്നു എന്തോ പറ്റാത്തത് തിന്നിട്ടാവും വയറിളകി കിടന്നിടത്ത് തന്നെ തൂറിയത് ,പിന്നീടുള്ള സൂഷ്മ പരിശോധനയില്‍ കട്ടിലില്‍ ഉണ്ടായിരുന്ന ബെഡ് ഷീറ്റ്,തലയിണ മുതലായ എല്ലാ വസ്തുവിലും കാട്ടം ആയിട്ടുണ്ട്‌ എന്ന് മനസിലായി .അപ്പോഴേക്കും മറ്റുള്ളവരും എത്തി വാവ എത്തിയിട്ടില്ല എല്ലാവരോടും കാര്യം പറഞ്ഞു ,വയനാട്ടില്‍ തന്നെയുള്ള നൌഷാദ് വേഗം അല്പം വെള്ളം ചൂടാക്കി എടുത്തു ,അതാ വാവ വരുന്നു ''ടാറിട്ട റോഡാണ് ........വീടിന്നടയാളം ശീമ കൊന്ന .....''മൂളി പാട്ടും പാടി വന്ന പാടെ'' അല്ല പുട്ടുണ്ടാക്കീല്ലേ ........'' ''അതൊക്കെ പറയാം നീ വിഷമിക്കരുത് ''നൌഷാദ് ''എന്താണ്ടാ .....'' ''നീ ഇങ്ങോട്ട് വന്നു നോക്കിക്കേ ...'' അള്ളാഎന്റുമ്മാ........പെരുന്നാ കുപ്പായത്തില്‍ പൂച്ച തൂറിയല്ലാ............''ഡിം പുറകോട്ടു ഒറ്റവീഴ്ച്ച.....നൌഷാദ് താങ്ങിയത് കാരണം തലയിടിച്ചില്ല .വെള്ളം കൊടുത്ത്‌സാദാരണ നിലയിലേക്ക് എത്തിച്ചു ''വേഗം കഴുകി റെഡി ആക്കാം ''ഒരു ബക്കറ്റ് വെള്ളത്തില്‍ സര്‍ഫിട്ടുനന്നായി കഴുകിയിട്ടും തൃപ്തി വരാതെ ഒരു ലക്ക്സ്‌ സോപ്പ് മുഴുവന്‍ തീര്‍ത്തു,ഇനി ഉണക്കണമല്ലോഅയേണ്‍ ബോക്സ്‌ കുത്തി ഒരാള്‍ നന്നായി തേച്ച്‌ഉണക്കി .ഇപ്പോള്‍ വാവ നോര്‍മലായി ,പോകാന്‍ വേണ്ടി കുപ്പായം വലിച്ചു കേറ്റിഇന്ചെയിത് ചുള്ളനായി വന്നപ്പോല്‍ ഓരോരുത്തരായി വന്നു മണത്തി നോക്കാന്‍ തുടങ്ങി .വാവക്കുള്ള പണി അവിടെ തുടങ്ങു കയായിരുന്നു ,അവസാനം നാട്ടില്‍ പോകുന്നില്ലന്നായി എന്താ ഇജ്ജ്‌ പോകാത്തത് ഒരു കരച്ചിലോടു കൂടി യായിരുന്നു മറുപടിനൌഷാദിനെ ചൂണ്ടി കൊണ്ട്''ഇവന്‍ നാട്ടില്‍ ചെന്ന്എന്നെ നാറ്റിക്കും ....'' നാട്ടില്‍ നാറ്റിക്കില്ല എന്നഉറപ്പില്‍ രണ്ടു പേരും കൂടി വീട്ടിലേക്ക് പോയി .പിന്നീടാണ് അറിഞ്ഞത് നൌഷാദ് ലീവ്‌ ആഘോഷിച്ചത് വവേട ചിലവിലായിരുന്നൂന്ന് .ഹൊ ...ഇങ്ങനെ ഉണ്ടോ ഒരു ബ്ലാക്ക്‌ മെയിലിംഗ്

3 comments:

T.A. RASHEED said...

ആരെയും വേദനിപ്പിക്കാ നോ ,സങ്ങടപെടുതതാനോ,അല്ല . ഒരുരസം വായിക്കുക കൂട്ടുകാരെ ......ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പോസ്ടീവ് ആയാലും നെഗടീവ് ആയാലും താഴത്ത് എഴുതുമല്ലോ

Anonymous said...

ഹഹഹ..രസകരം.......ആശംസകള്‍.......

T.A. RASHEED said...

thanks...............