Tuesday 28 June 2016

ആ വലിയ ഫിത്വർ സക്കാത്ത്

അന്നൊക്കെ രാത്രി വാപ്പ ബീഡി തെറുത്ത്  വിറ്റു കൊണ്ടു വരുന്ന പത്തു രൂപയ്ക്ക് വാങ്ങുന്ന അരിക്കും പലചരക്ക് സാധനങ്ങൾക്കും രണ്ടു നേരത്തെ ആയുസ്സ് കഷ്ടിയായിരുന്നു  .നോമ്പു മാസമായാൽ ഞങ്ങൾ കുട്ടി കൾക്ക് ഭയങ്കര ഉഷാറാണ് ഒരു കിലോമീറ്റർ അപ്പുറത്തുള്ള പള്ളിയിൽ നോമ്പു തുറക്കാൻ നാലുമണിക്ക് മുമ്പേ പോയിരിക്കും  കാരണം അവിടെ മാത്രമേ രണ്ടപ്പവും ഇത്തിരി കപ്പ കറിയും കിട്ടു ....അന്ന്ഞായറാഴ്ച മാത്രമേ ഞങ്ങളുടെ നാട്ടിൽ  ഇറച്ചി വെട്ട് നടക്കാറുള്ളു  അതും റമദാനിൽ ..........അല്ലാത്തമാസങ്ങളിൽ കല്യാണ വീടുകളിലും  കൊടികുത്ത്  ,പള്ളി പെരുന്നാൾ ,നബിദിനം  മുതലായ വിശേഷാവസരങ്ങളിലും  മാത്രം. വീട്ടിൽ പഴയ പോലെ കപ്പയോ കഞ്ഞിയോ ഉണ്ടാവും  പലപ്പോഴും അതു മതിയാകാതെ വരുമ്പോൾ വാപ്പ കഞ്ഞി കുടിക്കാൻ ഇരിക്കുമ്പോൾ അടുത്തു പോയി ഇരിക്കും , ഉള്ളകറി  കഞ്ഞി പാത്രത്തിലേക്ക് ഇട്ട് കുടിക്കാൻ തുടങ്ങുമ്പോൾ ഞങ്ങൾ ചെല്ലും ഞാനും അനുജനും പിന്നെ ഞങ്ങളുടെ കുറിഞ്ഞി പൂച്ചയും  വാപ്പ പാത്രത്തിൽ കയ്യിട്ട് ഉള്ള വ റ്റ്  വാരി ഞങ്ങൾക്കും പൂച്ചക്കും തരും ബാക്കി വരുന്ന വെള്ളം മോന്തി സംതൃപ്തിയോടെ പോയ്‌ കിടക്കും അപ്പോൾ ഞങ്ങൾ ഞങ്ങളുടെ  ആവശ്യങ്ങൾ അവതരിപ്പിക്കലായ്  .....നാളെ വരുമ്പോൾ ഉണ്ടൻ പൊരി കൊണ്ടുവരണം, പൊട്ടിയ സ്ളേറ്റിനു പകരം പുതിയത് മേടിക്കണം ,പള്ളി കൂടത്തിൽ നനയാതെ പോകാൻ ഒരു കുട ..........അടുത്തു വിളിച് തഴുകി കൊണ്ട് .എല്ലാം ശെരിയാക്കാമെ ടാ ..........പക്ഷെ ഉണ്ടൻ  പൊരി ഒഴികെ ഒന്നും കിട്ടില്ല  പിന്നെ  പാലക്കാട് കട നടത്തുന്ന  മൂത്താപ്പവല്ലപ്പോഴും  വരുമ്പോൾ മേൽ പറഞ്ഞ ആവശ്യങ്ങൾ നടത്തി തരും  . പെരുന്നാളിലാണ് ആകെ ഒരു അറുമാതിക്കൽ തേങ്ങാ ചോറും ഇറച്ചിയും .....വാപ്പയുടെ കൂട്ടു കാർക്കും അയൽ വാസികൾക്കും ഉമ്മാ അതെത്തിക്കും .......ഇതിനുള്ള പണം കണ്ടെത്തുന്നത് ഉമ്മയാണ്. വാപ്പ ബീഡി തെറുക്കാൻ പോയ്‌ കഴിഞ്ഞാൽ ഉമ്മാ ആവിശ്യ കാർക്ക് തെങ്ങിൻറ്റെ  ഓല (പട്ട )മെടഞ്ഞു കൊടുത്തു കിട്ടുന്ന തുട്ടുകൾ ഒരു പട്ടര് നടത്തുന്ന ഓണ ഫണ്ടിൽ നിക്ഷേപിക്കും പെരുന്നാൾ ആകുമ്പോൾ അത് വാങ്ങി  അത്യാവശ്യം കുറഞ്ഞ വിലയുടെ തുണിയൊക്കെ വാങ്ങി ബാക്കിയുള്ളത് റമദാൻ ഇരുപത്തി ഒൻപതിന് വാപ്പയുടെ കയ്യിൽ ഏൽപ്പിക്കും പെരുന്നാൾ ദിവസത്തേക്കുള്ള പലചരക്കു സാധനങ്ങളും ഇറച്ചിയും വാങ്ങാൻ ....ഒരു പെരുന്നാളിന് ഉമ്മ കൊടുത്ത എഴുപത്തഞ്ചു രൂപയും കൊണ്ട് പോയ വാപ്പ രാത്രി അല്പം അരിയും കപ്പയും വാങ്ങി തിരിച്ചു വന്നിരിക്കുന്നു    '' അല്ല ഇറച്ചിയും സാധനങ്ങളും  എവിടേ '' അത് നമ്മേ ക്കാൾ അത്യാവശ്യം ഉള്ള ഒരാൾക്ക് കൊടു ക്കേണ്ടി വന്നു .......ഉമ്മയ്ക്ക് ദേഷ്യവും സങ്കടവും വന്നു......... വായിൽ  വന്നത്  മുഴുവനും പറഞ്ഞു അപ്പുറത്ത് നിന്നൊക്കെ  ഇറച്ചി വേവുന്ന മണം  വരുന്നു ......പിറ്റേന്ന് അടുത്ത് താമസിക്കുന്ന അമ്മായി (വാപ്പയുടെ പെങ്ങൾ )വീട്ടിൽ വന്നപ്പോൾ ഞങ്ങൾ കപ്പ പുഴുങ്ങിയത്  കാന്താരി മുളകും കൂട്ടി അടിക്കുന്നതാണ് കണ്ടത്  ......
അമ്മായി ഞങ്ങളെ എഴുന്നേല്പിച് വാപ്പയെ ശകാരിച്ച്  അവരുടെ വീട്ടിൽ കൊണ്ടു പോയി പുട്ടും ഇറച്ചി കറിയും തന്നു ............വാപ്പയുടെ  മരണത്തിന് ഇരുപത്തി അഞ്ചു വർഷങ്ങൾക്ക്‌ ശേഷം   എന്റ്റെ വീട് പണിക്കു വേണ്ടി  മെറ്റേരിയൽ എടുക്കാൻ ഒരു സഹദേവൻ ചേട്ടന്റെ  സ്ഥാപനവുമായി ബന്ധ പെട്ടപ്പോൾ  സന്ദർഭവശാൽ വീട്ടു പേര് പറയേണ്ടി വന്നു .അയാൾ ചോദിച്ചു അന്തു പുള്ള യുടെ  ആരായിട്ടു  വരും .ഞാൻ പറഞ്ഞു  മകൻ  അയാൾ എന്നെ കെട്ടി പിടിച്ചു എന്നിട്ടു പറഞ്ഞു തൻറെ വാപ്പയില്ലായിരുന്നെങ്കിൽ  എന്റെ രണ്ടാമത്തെ മകൻ ഇപ്പോൾ ജീവിച്ചിരിക്കില്ലായിരുന്നു ............അന്ന് കടുത്ത പനി യും ജൊരവും  വന്ന്  എൻറെ മകൻ കിടക്കുമ്പോൾ ആശുപത്രിയിൽകൊണ്ടു  പോകാൻ  കാശുള്ള പലരോടും ഞാൻ ചോദിച്ചു ...........ആരും തന്നില്ല ........തൻറെ വാപ്പ യുടെ കയ്യിൽ പൈസ ഉണ്ടാകില്ലെന്ന് അറിയാവുന്നതു കൊണ്ടു ചോദിച്ചില്ല  പക്ഷെ എന്റെ വെപ്രാളവും ദൈന്യതയും കണ്ട് കയ്യിലുണ്ടായിരുന്ന എഴുപത്തി അഞ്ചു രൂപ എന്റെ പോക്കറ്റിൽ ഇട്ടു തന്നു  എനിക്കറിയാമായിരുന്നു  അത് പെരുന്നാൾ ആഘോഷത്തിനുള്ള കാശായിരിക്കുമെന്ന് ..............എൻറെ കണ്ണുനിറഞ്ഞു .................വീട്ടിൽ വന്ന് ഉമ്മയോടും പറഞ്ഞു .........അന്ന് രാത്രി വൈകു വോളംകലങ്ങിയ കണ്ണുമായി ഉമ്മ  വാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു .

No comments: